Tuesday, May 7, 2013

പോരാളി

നീയെന്റെ പെയ്തു തീരാത്ത
വേദനയാണ് ...
നിന്റെ പരുത്ത ശബ്ദം
അകലങ്ങളിലെ യാഥാർത്യത്തെ 
ഓര്മിപ്പിക്കുന്നു ...
പോരാളിയുടെ കുതിരക്കുളമ്പടി
എനിക്ക് കേള്ക്കാം
നീ ഭ്രാന്തമായി പൊരുതുകയാണ്
ജീവിതത്തോടോ അതോ
മരണത്തോടോ?
തളര്ന്നു രണഭൂമിയിൾ
ഒറ്റയാനായി നീ വീഴുമ്പോൾ
ഞാൻ നിനക്ക് ശരപഞ്ചരമാകുന്നു
ഞാൻ തന്നെ അര്ജുനനും
നീ നുണയുന്ന ജലവും ഞാൻ തന്നെ...
ആഞ്ഞു ശ്വസിക്കുന്ന കാറ്റിനു
മരണത്തിന്റെ മണത്തിനു പകരം
എന്റെ മണം
ഞാൻ നിന്റെ ശാപമായും
ശക്തിയായും വളരുമ്പോൾ
മരണം നീ വിളിച്ചാൽ മാത്രം
ഓടിവരുന്ന വാലാട്ടി പട്ടിയെന്ന്
ഞാൻ നിന്നെ ഓര്മിപ്പിക്കുന്നു ...

Monday, August 6, 2012

മഴ

ഒന്ന് കരഞ്ഞു ,പിന്നെ വിതുമ്പി
പിന്നെ വരണ്ടു, ഒരു നിശ്വാസം
കെട്ടിയ മുടിയോന്നഴിച്ചു കരഞ്ഞു
ഏങ്ങി  വിതുമ്പി ഭയന്ന് മറഞ്ഞു 

രാവു മുഴുക്കെ 'ചറപറ 'യായി
പിന്നെ നിറഞ്ഞൊരു മഴ വില്ലായി
കരുവാളിച്ചു കോലം തുള്ളി
പുഴകളെ ഒക്കെ ഇളക്കി മറിച്ചു
നനുത്ത മണ്ണിനു ജീവന്‍ നല്‍കി
ഭ്രാന്തി കണക്കെ ഓടി നടന്നു
കുതിച്ചു കുറുകി ഓടിപ്പായും
അരുവികളൊക്കെ കുത്തി മറിച്ചു
ചളികള്‍ ഇളക്കി ,ഇലകള്‍ ഇളക്കി
അറിയാതെന്നുടെ മനസ്സുമിളക്കി
മിന്നോളി പോലെ ,തീപ്പൊരിയായി
ഞെട്ടലോതുക്കും  വെള്ളിടിയായി
കുമിളകളായി റോഡിന്‍  മീതെ
'ധിമിതക' യായി ഓടിന്‍ മീതെ
ഓടിനടക്കും തിമിര്‍ത്തു പെയ്യും
ആടിനടക്കും നിന്നുടെ ഭ്രാന്തോ
എന്നിലലിഞ്ഞു , എന്നിലുണര്‍ന്നു
തെളിഞ്ഞു കത്തും കവിതയിലുടെ...
 

Thursday, March 24, 2011

ഒരു പുല്‍ നാമ്പിന്റെ വ്യഥ

അലറിയടുക്കുന്ന കൊടും കാറ്റിനെയും
കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചലിനെയും
തടുത്തു നിര്‍ത്താനാവില്ല ...
ഭുമിയും വൃക്ഷങ്ങ്ങ്ങളും
തിരിച്ചു വിളിക്കയാണ്
ഞാന്‍ ആടിയുലഞ്ഞു കാറ്റിന്റെ മടിത്തടിലിലാണ്
ഇരുളുന്ന കാര്‍മേഘങ്ങള്‍
വരാന്‍ പോകുന്ന
വിപത്തിന്റെ മുന്നോടിയാണോ ???
അതോ അവരുടെ അപ്രിയതിന്റെ പ്രകടനമോ?
ദിക്കുകള്‍ അറിയാത്ത യാത്ര
ഞാന്‍ തുടരുകയാണ്

Sunday, January 30, 2011

അവളും ഞാനും ഒരു പോലെ

ഒരു പന് ഥാവില്‍ ഒരുമിച്ചു കാലിടറി,
കനലിനെ നെഞ്ചിലേറ്റി,
ഭ്രാന്തിന്റെ ഓളങ്ങളില്‍ ഒരുമിച്ച് ഒഴുകിയവര്‍..
ദിശയറിയാത്തവര്‍
കറുത്തപക്ഷികള്‍ക്കിണയായി,
തുടുത്ത സൂര്യനെ നോക്കി കൊതിച്ചവര്
‍പ്രണയ നിണമണിഞ്ഞവര്
‍കുറ്റബോധം കണ്ണിലണിഞ്ഞു
ചുണ്‍ടു വിരലിന്‍ മുനയാല്‍പിളരും
നെഞ്ചകംപാപഭാര്‍ം
കൊണ്‍ടു നിറച്ചുതലകുനിച്ചവര്‍....
പിന്നെ ഒടുവിലെങ്ങോ
ഓടയിലെ ദുര്‍ഗന്ധം പേറി,
എകാന്തതയുടെ ഉപ്പുരസംനുണഞ്ഞവര്‍....
ഞാനും നീയും ഒരുപോലെ.......

Thursday, September 9, 2010

അപ്രത്യക്ഷ

ഞാന്‍ അപ്രത്യക്ഷയാവുകയാണ്;
തിരക്കുള്ള അഴുകിയ
പച്ചക്കറിമണമുള്ള
മാര്‍ക്കറ്റുകളില്‍ നിന്നും
കണ്ണൂകളില്‍ ചോദ്യ ഭാവമുള്ള
കണ്ടക്ടര്‍മാരുടെ
മുന്നില്‍ നിന്നും....
നിറഞ്ഞ വാഹനങ്ങളുള്ള
രോഡുകളില്‍ നിന്നും
പിന്നെ ചില ഒറ്റയടിപ്പാതകളില്‍ നിന്നും
മുകളിലെ കറുപ്പു ബാധിച്ച
ഒഴിഞ്ഞ ചാരു കസെരയില്‍ നിന്നും,
ഉറക്കം വാരാത്ത രാവുകളില്‍ നിന്നും
ഞാന്‍ എവിടെനിന്നൊക്കെയോ അപ്രത്യക്ഷയാവന്‍
തുടങ്ങുകയ്ണൂ.....

ഈ ചുവരുകള്‍

എന്റെ വിഭ്രമങ്ങളും
തീരാത്ത പരാതികളും
പിന്നെ പെയ്തൊഴിയാത്ത
കണ്ണീരും,ഈ മുറിയിലെ
നിറമില്ലാത്ത ചുവരുകള്‍ക്കു
മനപാഠമാവുന്നു.

എന്റെ ഭയപ്പാടുകള്‍
ചുവരിലെ ചിത്രങ്ങളോട്
സംസാരിക്കാന്‍ തുടങ്ങുന്നു.

എന്റെ ശബ്ദങ്ങള്‍
ഈ മുറിവിട്ടു
നിന്റെ കാതിലേയ്കു
പറന്നണഞ്ഞെങ്കില്‍....

നിന്റെ ലോകങ്ങള്‍ക്കു
വലുപ്പം വെക്കുമ്പോള്‍
ഞാന്‍ തനിയെ ആവുന്നു...
ഒരുപാദ് തനിയെ....

എനിയ്ക്ക് ഭയമാവുന്നു

എനിയ്ക്ക് ഭയമാവുന്നു.....
ഈ ഇരുട്ടിനെ,
നിന്റെ മൌനത്തെ,
ദ്രുത ഗതിയില്‍
താളം തെറ്റുന്ന മനസ്സിനെ
അടഞ്ഞു പോവുന്ന
കണ്‍ പീലിയില്‍
ഒളീപ്പിച്ച നക്ഷത്രക്കൂട്ടങ്ങള്‍
രാത്രിയാവുമ്പോള്‍ ചാടിയിറങ്ങി
മനസ്സു മുഴുക്കെ പ്രകാശിപ്പിയ്ക്കുന്നു
എനിയ്ക്കു തിരിച്ചു പിടിക്കണം
തീര്ന്നു പോവുന്ന ജീവന്റെ നനുത്ത ഗന്ധത്തെ
എന്റെ കൈകളില്‍ നിന്നും
ഊന്നു ഒഴുകിയിറങ്ങുന്ന ജലത്തുള്ളീയെ
ആടാൻ മറന്ന വേഷങ്ങളെ
കാലിലാകെ പെരുത്തു കയറുന്ന തണുപ്പു
ഒന്നിനും സമ്മതിക്കുന്നില്ല......