Monday, January 7, 2008

കഥകള്‍

കടന്നു പോവുന്ന പകലുകളുടെ

സഞ്ചി നിറയെ കഥകളാണ്.

സ്വപ്നങ്ങളെ പറ്റി,

യാഥാര്‍ത്ഥ്യങ്ങളെ പറ്റി,

കടിഞ്ഞാണില്ലാത്ത മോഹക്കുതിരകളെ പറ്റി,

കണ്ണില്‍ നിന്നൂ‌ര്‍ന്നു വീഴുന്ന

കടലിന്റെ രുചിയുള്ള,

നിന്റെ ഓര്‍മ്മയുടെ കയ്പുള്ള

നിലാത്തുള്ളികളെ പറ്റി,

കവിളില്‍ അരുണിമ പരത്തുന്ന

സുന്ദരാനുഭവങ്ങളെ പറ്റി,

ശു‌ന്യതയ്ക്ക് നിറം കറുപ്പെന്നു

അനുഭവിച്ചറിയിച്ച രാത്രികളെ പറ്റി

എങ്ങോ പതിയിരിക്കുന്ന

കറുത്ത മുഖവും വെളുത്തപല്ലുമുള്ള

മരണത്തെ പറ്റി,

നെഞ്ഞിന്കൂട് പിളര്‍ക്കുന്ന

വേദനയെ പറ്റി,

കത്തിയെരിയുന്ന ജഠരാഗ്നിയെ പറ്റി,

എല്ലാം കഥകളാണ്...

പലവര്‍ണത്തിലുള്ള കഥകള്‍....

9 Comments:

At January 8, 2008 at 2:07 AM , Blogger ഹരിശ്രീ said...

അനാമിക,

നല്ല ചിന്ത...

നല്ല ആശയം...

ഇനി തേങ്ങ അടിക്കാം അല്ലേ ...ഠേ....

 
At January 8, 2008 at 2:14 AM , Blogger കാവലാന്‍ said...

കൊള്ളാം.....കഥകള്‍ ഉണരട്ടെ.
ഈ മരണമെന്ന മാരണത്തെ ഓഴിവാക്കിപ്പിടിക്കാന്‍ ശ്രമിക്കൂ.ജീവിത വര്‍ണ്ണം തൂവിയ കഥകള്‍ക്കു ശ്രമിച്ചുനോക്കൂ.

 
At January 8, 2008 at 3:42 AM , Blogger Sanal Kumar Sasidharan said...

നിലാത്തുള്ളികളെ പറ്റി ?

 
At January 8, 2008 at 6:12 AM , Blogger കുറുനരി said...

സഞ്ചി നിറയെ കഥകളുമായി പകലുകള്‍ കടന്നു പോവട്ടെ...രാത്രിയില്‍ നല്ല സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ!

 
At January 8, 2008 at 9:26 PM , Blogger Seema said...

ഇനി തേങ്ങ ധൈര്യത്തോടെ അടിക്കാം അല്ലെ?എനിക്കും വിശ്വാസമായി ഹരിശ്രീ.

മരണത്തെ എങ്ങിനെ മാറ്റിനിര്താനാണ് കാവാലാ? അത് ജീവന്റെ ഒപ്പമുള്ള ഒരു യാഥാര്ത്യമല്ലേ?

സനാതനന്റെ ചോദ്യം ഇത്തിരി ambiguous ആണോന്നു ഒരു സംശയം....അല്ലെങ്കില്‍ മാപ്പു...

പകലുളുടെ തുടര്ച്ചയല്ലേ രാത്രി .പകലിനു നല്ല കഥകള്‍ അല്ല പറയാനുള്ളത് എങ്കില്‍ രാത്രിയില്‍ എങ്ങിനെ നല്ല സ്വപ്‌നങ്ങള്‍ ഉണ്ടാവുംകുറുനരി???

 
At January 9, 2008 at 1:12 AM , Blogger ശ്രീനാഥ്‌ | അഹം said...

This comment has been removed by the author.

 
At January 9, 2008 at 1:13 AM , Blogger ശ്രീനാഥ്‌ | അഹം said...

അപ്പൊ വെളുത്ത മുഖവും, കറുത്ത പല്ലുമുള്ള ജനനത്തെ പറ്റി??

 
At January 10, 2008 at 9:30 PM , Blogger Seema said...

വെളുത്ത മുഖവും, കറുത്ത പല്ലുമുള്ള ജനനത്തെ പറ്റി no comments...hehehhe!

 
At March 17, 2008 at 6:12 AM , Blogger സജീവ് കടവനാട് said...

സഞ്ചിനിറയെ കഥകളുള്ള ഒരു നിലാത്തുള്ളിയുണ്ട് ബ്ലോഗില്‍.... :)

 

Post a Comment

Subscribe to Post Comments [Atom]

<< Home