Tuesday, March 4, 2008

പ്രണയം


1

പ്രണയം പതിയെ ഒഴുകുന്ന

കൊച്ചരുവി ആണ്

അത് ഒഴുകി ഇറങ്ങട്ടെ.

കാണാത്ത സമതലങ്ങളിലുടെ

പുതുപുത്തന്‍ സംസ്കാരങ്ങള്‍ സൃഷ്ടിച്ചു

കഥകള്‍ സൃഷ്ടിച്ച്

അറിയാത്ത വരണ്ട ഭു‌മികളില്‍

ഒഴുകി ഇറങ്ങട്ടെ!

നിങ്ങള്‍ അവയില്‍

അണക്കെട്ടുകള്‍ സൃഷ്ടിക്കാതിരിക്കൂ

ഒഴുക്കില്ലാത്ത വെള്ളത്തിലും,

സ്നേഹത്തിലും മുഴുവന്‍ അഴുക്കാണ്.

2

നീ പറയുന്നതിനേക്കാള്‍

നിന്റെ കണ്ണുകളിലെ പ്രണയം

നീയറിയാതെ വായിച്ചെടുക്കാനാണ് എനിക്കിഷ്ടം.

ഈ മനസ്സിന്റെ കമ്പനങ്ങള്‍

ഒരു സ്പര്‍ശനത്തിലൂടെ

അറിയാനാണ് എനിക്കിഷ്ടം

ഏത് ഭാവപ്പകര്‍ച്ചയിലും

ഈ ഹൃദയത്തിലെ ചൂട്

എനിക്കായി നീ

മാറ്റിവച്ചിരിക്കുന്നുവെന്നു

അറിയാനാണെനെനിക്കിഷ്ടം.

താളങ്ങള്‍ മുറുകുമ്പോള്‍

ചുവടുകള്‍ തെറ്റാതെ

നിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി

നിന്റെ ഗാനങ്ങള്‍ക്ക് താളമായി

നിന്റെതായി മാറാനാണ് എനിക്കിഷ്ടം.

3

എന്റെ പ്രണയം കടലെടുത്തു

സ്വപ്‌നങ്ങള്‍ വടക്കന്‍ കാറ്റില്‍

പറന്ന് പോയി

ബാക്കിയുള്ള ഈ ശരീരം

ആരോ അടിച്ചുവാരി വളപ്പിലെറിഞ്ഞു.

4

നിന്റെ പ്രണയം

മനസ്സിനെ മയക്കുന്ന കറുപ്പാണ്‌.

ഈ ആസക്തി എന്നില്‍ പഴകിയിരിക്കുന്നു

നിന്റെ ശബ്ദവും അക്ഷരങ്ങളും

എന്നെ മായലോകത്ത് എത്തിക്കുന്നു.

ഈ ശുന്യത എന്നില്‍ ഭ്രാന്ത് നിറയ്ക്കുന്നു.

ഈ കറുപ്പിനായ്ഞാന്‍ കാത്തിരിക്കുന്നു

5

എന്റെ ജല്പനങ്ങളുംവ്യഥകളും

നിനക്ക്ഒരു ഭ്രാന്തിയുടേതെന്നു തോന്നുന്നുവോ?

രാത്രിയിലെ ചീവീടുകളും

കണ്ണുരുട്ടുന്ന മൂങ്ങകളും

എന്റെ സുഹൃത്തുക്കളായി മാറുന്നു.

നിശബ്ദതയില്‍ ഞാന്‍

നിന്നെ ഉറക്കെ വിളിക്കുമ്പോള്‍

ആല്‍മരത്തിലെ വവ്വാലുകള്‍

ആകാശത്തിലേക്കു പറന്നുയരുന്നു.

നീ ഒന്നുമറിയാതെ തളര്‍ന്നുറങ്ങുകയാണ്.

എന്നെയും എന്റെ സ്വപ്നങ്ങളെയുംകാണാതെ ...

10 Comments:

At March 9, 2008 at 6:51 AM , Blogger Unknown said...

കൈനീട്ടം എന്റെ വകതന്നെയാകട്ടെ.... കൊള്ളാം മാഷെ... നല്ല വറ്രികള്‍... അവതരണം.:) ആശംസകള്‍...

 
At March 10, 2008 at 11:13 PM , Blogger Seema said...

വായിചതില്‍ നന്ദി ട്ടൊ ...കൈ നീട്ടം കൈ പറ്റി വരവ് വെച്ചിരിക്കുന്നു ...

 
At March 14, 2008 at 12:36 PM , Blogger Unknown said...

പ്രണയം എത്ര സുന്ദരമാണു അത് പ്രണയിച്ചവര്‍ക്കെ മനസിലാകു

 
At March 19, 2008 at 11:02 PM , Blogger മഴവില്ലും മയില്‍‌പീലിയും said...

നല്ല വരികള്‍...
നീ പറയുന്നതിനേക്കാള്‍നിന്റെ കണ്ണുകളിലെ പ്രണയംനീയറിയാതെ വായിച്ചെടുക്കാനാണ് എനിക്കിഷ്ടം....
ഇതു ഞാന്‍ എടുക്കുന്നു....ഇനിയും ഒരുപ്പട് എഴുതൌ..മഴയും ,പുഴയും, കാടുകളും....
കടലെടുത്തു പോകുകയോ പ്രണയമൊരിക്കല്‍ പ്രണയിച്ച്വരെ നമുക്കു വെറുക്കാം മറക്കാം വാക്കുകള്‍കൊണ്ട് മനസ്സു കൊണ്ട് അവനെ നമ്മള്‍ എന്നും സ്നേഹിച്ചുകൊണ്ടേയിരിക്കും...എന്താ ശരി അല്ലെ അനാമികെ?

 
At March 19, 2008 at 11:33 PM , Blogger sv said...

പ്രണയം ഒരു മഴയായി മാറുന്നു...
പെയ്തു തോരാത്ത മഴ പൊലെ ...
ഒരിക്കലും തോരാത്ത വിരഹ മഴ അല്ലെ...

വീണ്ടും പെരുമഴയ്ക്കു വേണ്ടി കാത്തിരിക്കു...

മഴക്കു ശേഷം നിനക്കായി ഉദിക്കുന്ന സുര്യനായി കാത്തിരിക്കു...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

 
At March 20, 2008 at 12:09 AM , Blogger വിഷ്ണു പ്രസാദ് said...

ബ്ലോഗും കവിതകളും ഇപ്പോഴാണ് കണ്ടത്. നന്നായിട്ടുണ്ട്.

 
At March 20, 2008 at 1:38 PM , Blogger Unknown said...

വെറുതെ ഒന്ന് വീണ്ടും കയറി പോയി

 
At March 23, 2008 at 6:48 AM , Blogger Jayasree Lakshmy Kumar said...

അതിമനോഹരമായിരിക്കുന്നു അനാമിക. പ്രണയം, ഒരുപാടുപേര്‍ പാടിപ്പഴകിയ വിഷയം. പക്ഷെ പിന്നെയും പാടുംതോറും വീണ്ടും പുതുമ. ഒരുപാടിഷ്ടമായി

 
At March 25, 2008 at 6:20 AM , Blogger ഗുപ്തന്‍ said...

നീ എവിടെയാ കൊച്ചേ..എന്തെങ്കിലും എഴുതിയിട് :)

 
At April 1, 2008 at 12:02 AM , Blogger annie said...

"നിങ്ങള്‍ അവയില്‍

അണക്കെട്ടുകള്‍ സൃഷ്ടിക്കാതിരിക്കൂ

ഒഴുക്കില്ലാത്ത വെള്ളത്തിലും,

സ്നേഹത്തിലും മുഴുവന്‍ അഴുക്കാണ്."
ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

 

Post a Comment

Subscribe to Post Comments [Atom]

<< Home