Sunday, March 30, 2008

തിരിഞ്ഞു നോട്ടം...

ഒരിക്കല്‍ പിന്നിട്ട വഴികളിലേക്ക്‌
തിരിച്ചു പോവരുതെ...
പരിചിതമായ വഴികളും
കാല്‍ പെരുമാറ്റവും
അപരിചിതത്വത്തിന്റെ
തീക്കനലുകള്‍ സൃഷ്ടിച്ചേക്കാം...
അത് മനസ്സിലെ ചിത്രങ്ങളില്‍
കരി പടര്ത്തും പോലാവും ...
ഒരു തിരിഞ്ഞു നോട്ടം
നഷ്ടപ്പെടുത്തുന്നത്
കെട്ടി ഉയര്‍ത്തിയ
പൂഴിമണ്ണ്‍ ഗോപുരങ്ങളാവും ...
കൂകിപ്പായുന്ന തീവണ്ടിയെ പോലെ
നമുക്കും നിസംഗരാവാം ...

4 Comments:

At March 31, 2008 at 3:19 AM , Blogger ഗുപ്തന്‍ said...

ചില ചില്ലറകളില്‍ കുരുങ്ങിപ്പോകുന്നു കവിത പലപ്പോഴും.

ഉദാഹരണത്തിന് അവസാനം കൊണ്ടുവരുന്ന തീവണ്ടി എന്ന ഇമേജ് ആദ്യവരികളിലെ നടത്തത്തിന്റെ ഇടര്‍ച്ചകളെ ഷാര്‍പ്പ് ഫോക്കസില്‍ കൊണ്ടുവരുന്നുണ്ട്. അത് നല്ലവശം. പക്ഷെ അതിന്റെ അവസാനം നമുക്കും നിസംഗരാവാം എന്നു പറയേണ്ടിവരുന്നത് അനാമികയുടെ കവിതയിലെ ശീലങ്ങളില്‍ ഒന്നാണ്. തീവണ്ടിയുടെ നിസംഗത ചേര്‍ത്തുവായിക്കാന്‍ അറിയാത്തവര്‍ കവിത വായിക്കേണ്ടെന്നുവച്ചാല്‍ എന്താണ് നഷ്ടം?

കരി പടര്‍ത്തുമ്പോലെ ആവും
പൂഴിമണ്‍ഗോപുരങ്ങളാവും

എന്നൊക്കെ തിരുത്തി എഴുതുക.

 
At March 31, 2008 at 4:30 AM , Blogger Rajeev said...

Hmmmm iniyum valarey athikum improve avendiyirikkunn hehe..enne patti eppzha onnu ezhuthunnathu?

 
At April 9, 2008 at 10:51 AM , Blogger Jayasree Lakshmy Kumar said...

മന്ദഗമനത്തിന്റെ പഴയ വഴിത്താരകള്‍ ഏറെ പരിചിതം. ഒരു പക്ഷെ അവ ഇപ്പോള്‍ തരുന്ന അപരിചിതത്ത്വം ഏല്‍പ്പിച്ചേക്കവുന്ന വേദനകളാവാം ആ വഴികളിലേക്ക് തിരിഞു നോക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു കൂകിപ്പായുന്ന തീവണ്ടിയുടെ നിസ്സംഗത തന്നെ അതിനു പരിഹാരം. വഴിയിലെ ഓരോ പുല്ലിനോടും പടര്‍പ്പിനോടും കിന്നാരം പറയാതെ, കളംകളം ചൊല്ലുന്ന കിളികളോടുമരുവികളോടും ചങ്ങാത്തം കൂടാതെ തികച്ചും നിസ്സംഗമായി.

പഴയവഴികളിലൂടെ എന്നും തിരിച്ച് നടക്കാനാഗ്രഹിക്കുമ്പോഴും അനാമികയുടെ ഈ കവിതയുടെ പൊരുള്‍ ഇഷ്ടമായി

 
At April 9, 2008 at 4:57 PM , Blogger mihir said...

ഭീരുത്വം ......യാത്ര ഒരുപാടു ചെയ്തെങ്കിലും മനസ്സ് കരുത്താര്‍്ജ്ജിച്ചില്ല......മുമ്പിലെ വഴി ദുര്‍ഘടം ആകുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം നല്ലതാണ് ......

ആശയത്തോട് യോജിക്കുവാന്‍ കഴിയുന്നില്ല ......എങ്ങനെ ഒക്കെ നോക്കിയിട്ടും

 

Post a Comment

Subscribe to Post Comments [Atom]

<< Home