Friday, April 4, 2008

വേദന

1
നിന്റെ മൌനം
എന്റെ ഹൃദയത്തിലൂടെ
ഒഴുകുന്ന രക്തത്തെ
കണ്ണുകളിലേക്ക്‌ എത്തിക്കുന്നു...
പിന്നെ അത് ഒഴുകിയിറങ്ങി
കറുത്ത കണ്ണുള്ള
കുന്നിക്കുരുക്കലാവുന്നു..
അവയൊക്കെ എന്നെ
പരിഹസിക്കാന്‍ തുടങ്ങുന്നു...
എന്റെ ചാപല്യങ്ങളെ
എന്റെ കഴിവുകേടുകളെ
എന്റെ ദൌര്‍ഭല്യങ്ങളെ
പിന്നെ ആ കുഞ്ഞു പെട്ടിയില്‍
അവയെ ഞാന്‍ അടുക്കി വെക്കുന്നു
പെട്ടി തുറക്കുമ്പോള്‍
വേദനയുടെ ഭൂതങ്ങള്‍
എന്നില്‍ പുനര്‍ജനിക്കുന്നു...
2
സംവദിക്കുന്ന നിശബ്ദദയാണ്‌
എന്റേത്
അതിലെന്റെ വേദനയുണ്ട്
ത്രസിക്കുന്ന നാഡി മിടിപ്പ്‌ പോലെ...
ക്യാന്‍സര്‍ പോലെ അത്
അതിവേഗം പടരുന്നു...
എന്റെ ധമനികള്‍
ആ അയനത്തിന്റെ
പാതകളാവുന്നു...
ഇതു എന്നിലുണര്‍ന്നു എന്നില്‍ പടര്ന്നു
എന്നില്‍ തന്നെ ഒടുങ്ങുന്നു...

4 Comments:

At April 4, 2008 at 8:10 AM , Blogger ഗുപ്തന്‍ said...

കവിതകള്‍ അഗ്രഗേറ്ററുകള്‍ കാണിക്കുന്നുണ്ട്. :)


ദൌര്‍ബല്യം എന്നെഴുതിയതില്‍ പിശകുവന്നിട്ടുണ്ട്. കുന്നിക്കുരുക്കളിലും.

 
At April 4, 2008 at 10:15 AM , Blogger ഭൂമിപുത്രി said...

ഉരിയാടിയാലും
ഇല്ലെങ്കിലും
ഒരേവേദന

 
At April 9, 2008 at 10:38 AM , Blogger Jayasree Lakshmy Kumar said...

കുന്നിക്കുരുക്കള്‍ അടച്ചൂ വച്ച പെട്ടികള്‍ തുറക്കാതിരിക്കാന്‍ ശ്രമിച്ചാലും പൂട്ടിന്റെ ബലഹീനത കൊണ്ടു അത് പലപ്പോഴും അറിയാതെ തുറക്കപ്പെടുന്നു. അതില്‍ നിന്നും ഉണരുന്നു... ദൌര്‍ബല്ല്യങ്ങളെ, ചാപല്യങ്ങളെ, കഴിവുകേടുകളെ എല്ലാം കുറിച്ചുള്ള ഒരുപാടു പരിഹാസങ്ങള്‍. നമ്മിലുണര്‍ന്ന്, നമ്മില്‍ വളര്‍ന്ന്, നമ്മില്‍ തന്നെ ഒടുങ്ങുന്ന വേദനക്കൊപ്പം വീണ്ടും അടച്ചു വെക്കപ്പെടുന്ന്ന കുന്നിക്കുരുക്കള്‍ എല്ലാവരുടെ കയ്യിലുമുണ്ടല്ലെ?

 
At April 9, 2008 at 4:46 PM , Blogger mihir said...

എന്റെ മൌനം ഹൃദയത്തില്‍ നിന്നു നിനകായ്‌ അടര്‍ന്നു വീഴുന്ന ചുംബന പുഷ്പങ്ങള്‍ ആണ് ... രക്താംബാര പുഷ്പങ്ങള്‍ .......

നന്നായിട്ടുണ്ട്

 

Post a Comment

Subscribe to Post Comments [Atom]

<< Home