Friday, April 4, 2008

മരണം

1
എന്റെ ചിരികളുടെ
എന്റെ കണ്ണീരിന്റെ
മൂകസാക്ഷി യായി
എന്റെ നിഴലായി
നീ എന്റൊപ്പം
നടന്നുവെന്നത്
ഞാന്‍ അറിഞ്ഞില്ലെല്ലോ...

നിന്റെ മുരടനക്കം
എന്റെ ശരീരത്തില്‍
അതിവേഗം പെരുകുന്ന
കോശങ്ങളില്‍ നിറഞ്ഞു നിന്നതും
ഞാന്‍ അറിഞ്ഞില്ല...

ഈ വേദന
പതിയെ ഒരു തേങ്ങലായി
ചു‌ളം വിളിക്കുന്ന
ഊതക്കാറ്റില്‍
ഒഴുകി നടക്കുമ്പോള്‍
ആരൊക്കെയോ
സഹതപിക്കുമ്പോള്
‍ഞാന്‍ അറിയുന്നു നിന്നെ
മരണമില്ലാത്ത സത്യമായി ...
ഹൃദയത്തില്‍ അമര്‍ത്തുന്ന നീറ്റലായി....
2
മരണം ഒരു നിലവിളിയാണ്
ചന്ദനത്തിരിയുടെ ഗന്ധം
നിലവിളക്കിന്റെ പ്രകാശവും
പിന്നെ നിറങ്ങള്‍
വെളുപ്പ്‌ ചുവപ്പ്
ഒടുവില്‍ തീയുടെ മഞ്ഞിപ്പ് ....
അതില്‍ എല്ലാം എരിഞ്ഞടങ്ങുന്നു ....
ഒരുപിടി ഇരുണ്ട ഭസ്മവുംഇരുളും ബാക്കിയാവുന്നു......
.പുറത്തും മനസ്സിലും...
പിന്നെയെന്നോ ചുവന്ന പട്ടില്‍
അത് ദൂരേക്ക്‌ ഒഴുകി അകലുന്നു....
ഓര്ത്തു തപിക്കാന്‍ മാത്രം
മുറിപ്പാടുകള്‍ ബാക്കി നിര്‍ത്തി....
3
ഒരാള്‍ വരും
എന്റെ നിറുകയില്‍ ചുംബിച്ചു...
അണച്ച് പിടിച്ചു
ഹൃദയമിടിപ്പിന്റെ
താളം കേള്‍പ്പിച്ചു
മടിയില്‍ കിടത്തി ഉറക്കാന്‍...

അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ
ചു‌ടും സുരക്ഷിതത്വവും ഞാന്‍ അറിയും...
തികഞ്ഞ ഇരുട്ടിലും
ഭയപ്പെടുത്തുന്ന രൂപങ്ങളും
മുറിപ്പെടുത്തുന്ന നോവുകളുമില്ലാത്ത
ഒരു ഉറക്കം...

എന്റെ മുടിയിഴകള്‍ തലോടി
നനുത്ത ശബ്ദത്തില്‍
രാജാവിന്റെ കഥകള്‍ പറഞ്ഞു
എന്നെ ഉറക്കാന്‍ ഒരാള്‍ വരും...

പഴയ താരാട്ട് പാട്ടിന്റെ ഈണം...
ചന്ദനത്തിരിയുടെ ഗന്ധം,
വിളക്കിന്റെ വെളിച്ചം.

ഞാന്‍ ഉറങ്ങുകയാണ്‌.
ഈ കൂട്ട നിലവിളികള്‍ കേള്‍ക്കാതെ...
നിന്റെ ഹൃദയത്തില്‍
ഞാന്‍ സൃഷ്‌ടിച്ച
ഒഴിവുകള്‍ കാണാതെ...

4 Comments:

At April 4, 2008 at 8:15 AM , Blogger ഗുപ്തന്‍ said...

പഴയൊരു ഓര്‍മ ;)

ഒന്നല്ല രണ്ടോര്‍മ്മ ഹഹഹ

നന്നായി :)

 
At April 9, 2008 at 10:25 AM , Blogger Jayasree Lakshmy Kumar said...

മനസ്സ് അകാലത്തിലെ നഷ്ടസുരക്ഷിതത്ത്വം തേടുമ്പോഴും മരണമില്ലാത്ത സത്യമായി...ഹ്രിദയത്തെ അമര്‍ത്തുന്ന നീറ്റലായി.. ആ നികത്താനാവാത്ത ശൂന്യത. അറിയുന്നു അതിന്റെ വേദന
കവിത മനസ്സില്‍ ഒരു നീറ്റലായി

 
At April 9, 2008 at 1:36 PM , Blogger mihir said...

ഒരു നിഴല്‍ പോലെ എന്നും കൂടെയുണ്ട് മരണം....ഒരിക്കല്‍ തേടിയെത്തും എന്ന് ഉറപ്പുള്ളത് ... .....മനസ്സ് അറിയാതെ ഒരു മരണവീട്ടില്‍ പോയി മടങ്ങി .....ഞാന്‍ എന്ന മരണവീട്ടില്‍ ........

 
At April 14, 2008 at 6:30 AM , Blogger ഹാരിസ്‌ എടവന said...

ഞാന്‍ ഉറങ്ങുകയാണ്‌.
ഈ കൂട്ട നിലവിളികള്‍ കേള്‍ക്കാതെ...
നിന്റെ ഹൃദയത്തില്‍
ഞാന്‍ സൃഷ്‌ടിച്ച
ഒഴിവുകള്‍ കാണാതെ...

nice

 

Post a Comment

Subscribe to Post Comments [Atom]

<< Home