Wednesday, April 9, 2008

അമ്മയുടെ മണം

കൈക്കുഞ്ഞായി നെഞ്ചില്‍
കിടന്നു ഉറങ്ങുമ്പോള്‍
അമ്മക്ക് മുലപ്പാലിന്റെ മണം
പുലര്കാലങ്ങളില്‍ അമ്മയ്ക്ക്
അച്ഛന്റെ മണം
കുളിച്ചു വന്ന അമ്മയ്ക്ക്
കാച്ചെണ്ണയുടെ മണം.
ഉച്ചയാവുമ്പോഴെക്കും നെറ്റിയില്‍
ഒലിച്ചിറങ്ങുന്ന വിയര്‍പ്പിന്റെ ഗന്ധം.
കല്ല്യാണങ്ങളില്‍ മുല്ലപ്പൂവിന്റെ ഗന്ധം
നനുത്ത കിടക്കയുടെ മണം,
മാറാത്ത പൂപ്പലിന്റെ ഗന്ധം.
ആഘോഷങ്ങളില്‍ വീടണയുമ്പോള്‍
അമ്മയ്ക്ക് കുഴമ്പിന്റെ ഗന്ധം
ഒരു ദിനം അമ്മ
ഈ ഗന്ധങ്ങളെ ഇരുണ്ട മുറിയില്‍
ബാക്കി വെച്ച് എങ്ങോട്ടോ
പോയി മറയുന്നു ...
ഞാന്‍ വല്ലാതെ തനിച്ചാവുന്നു....

13 Comments:

At April 9, 2008 at 7:01 AM , Blogger ഭൂമിപുത്രി said...

എനിയ്ക്കും കിട്ടി ചില മണങ്ങള്‍..
ഈ കവിതയ്ക്ക് നന്ദി അനാമിക

 
At April 9, 2008 at 7:19 AM , Blogger നജൂസ്‌ said...

ഒരു മരണത്തിന്റെ മണം
കവിത ഇഷ്ടായി

 
At April 9, 2008 at 10:14 AM , Blogger Jayasree Lakshmy Kumar said...

ജീവിതം ഇതുപോലുള്ള കുറേ ഗന്ധങ്ങളുടെ ആകെത്തുക. കവിത ഇഷ്ടമായി അനാമിക

 
At April 9, 2008 at 10:25 AM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത

 
At April 9, 2008 at 10:53 AM , Blogger Unknown said...

അമ്മ സേഹത്തിന്റെ ഗന്ധമാണു നന്മയുടെ ഗന്ധമാണു,മനസില്‍ എന്നും നിറയുന്ന നന്മയുടെ ഗന്ധമാണു

 
At April 9, 2008 at 12:35 PM , Blogger ഗുപ്തന്‍ said...

നന്നായി

 
At April 9, 2008 at 1:13 PM , Blogger mihir said...

എന്റെ അമ്മയ്ക്ക് മാത്രം എന്നും എന്താ കണ്ണീരിന്റെ ഗന്ധം ......നന്നായിട്ടുണ്ട്

 
At April 9, 2008 at 1:56 PM , Blogger Unknown said...

olichirangunna viyarpu vare kollaam. pinne kavitha nashtamakunnu.

 
At April 9, 2008 at 8:28 PM , Blogger ശ്രീ said...

എങ്കിലും ആ ഗന്ധം എന്നും നമ്മുടെയെല്ലാം ഉള്ളില്‍ നില നില്‍ക്കുന്നു... അല്ലേ?
നന്നായിട്ടുണ്ട്

 
At April 10, 2008 at 2:19 AM , Blogger Rare Rose said...

അനാമികാ..,വായിച്ചപ്പോള്‍ അമ്മ തൊട്ടടുത്തു വന്നു നിന്ന പോലെ..ആ മണങ്ങളൊക്കെ ഈ വരികള്‍ പകര്‍ന്നു തന്നിരിക്കുന്നു..ഒടുവില്‍ തനിച്ചാവുമ്പോള്‍ ഓര്‍മ്മയില്‍ കൂട്ടിനായ് ഈ മണങ്ങളെങ്കിലും വേണം..നല്ല വരികള്‍..ഏറെ ഇഷ്ടമായി.......:-)

 
At April 10, 2008 at 2:30 AM , Blogger Rafeeq said...

നന്നായിട്ടുണ്ട്‌.. :) നല്ല കവിത..
അമ്മ.. സ്നെഹത്തിന്റെയു.. പരീക്ഷണങ്ങളിലൂടെയും.. അനുഭവങ്ങലുടെയും.. അവസാന വാക്കു

 
At April 14, 2008 at 6:28 AM , Blogger ഹാരിസ്‌ എടവന said...

അമ്മയെ കണ്ടില്ലൊരിക്കലും

തിരക്കൊഴിഞ്ഞു..

അടുക്കളയില്‍,തൊടിയില്‍
ഉമ്മറക്കോലായില്‍
‍അച്ചന്റെ ചാരുകസേരക്കുപിറകില്‍
അമ്മയെ കണാത്തൊരിടമില്ല.

അമ്മയൂട്ടി
വിരുന്നുകാരെ
വീട്ടുകാരെ.

അച്ചന്റെ ശകാരം കേട്ടു
ഉപ്പു കുറഞ്ഞതിനു
മുളകു കൂടിയതിനു
കഞ്ഞിപ്പശ മുക്കാന്‍ മറന്നതിനു...
വഴക്കു കൂടി ,ബഹളം വെച്ചു
സഹായിയായി ഞങ്ങളും..

എല്ലാം അമ്മയോടുചോദിച്ചു
അമ്മയെപ്പറ്റിയൊഴികെ

അമ്മ ശാസിച്ചു
തലയിലെണ്ണതേക്കാത്തതിനു
വെയിലില്‍ വാടിവന്നപ്പോള്‍

പനികിടക്കകളില്‍അമ്മയും
കൂടെ പൊള്ളി പനിച്ചു

നുള്ളിപെറുക്കിഅമ്മകൂട്ടിയ
നാണയതുട്ടുകള്‍ഉത്സവകാഴ്ചയായി
അമ്മക്കെന്നും സ്വന്തമായി
കരിഞ്ഞ കൈതപ്പൂ മണമ്മുള്ളൊരു
പഴയ തകരപ്പെട്ടി
നിറം മങ്ങിപ്പോയൊരു
പഴയ സാരി.......
.......................................
......................................
ഇന്നലെയായിരുന്നു
അമ്മമരിച്ചതു.

 
At April 16, 2008 at 6:12 AM , Blogger Jayasree Lakshmy Kumar said...

ഈ മറുപടി ഹാരിസ്സിന്റെ വരികള്‍ക്ക്
അമ്മയുടെ സ്നേഹം എന്നും താഴേക്കൊഴുകുന്ന ഒരു നദി പോലെ. എലവര്‍ക്കും വേണ്ടി ജീവിക്കുമ്പോഴും സ്വയം ജീവിക്കാന്‍ മറന്ന് പോകുന്ന ആ ത്യാഗം തന്നെ ‘അമ്മ’. അതു നമ്മള്‍ തിരിച്ചറിയുന്നതോ, ഉപാധികളില്ലാത്ത ആ സ്നേഹം നഷ്ടപ്പെടുമ്പോള്‍ മാത്രം.

ഹാരിസ്സിന്റെ വരികള്‍ വല്ലാതെ വേദനിപ്പിച്ചു

 

Post a Comment

Subscribe to Post Comments [Atom]

<< Home