Wednesday, April 9, 2008

എന്റെ ഹൃദയം

പറഞ്ഞോഴിയാത്ത കാര്യങ്ങളുടെയും
നിന്നെ കാത്തിരിക്കുന്ന രാത്രികളുടെയും
ആകെ തുകയാണ് എന്റെ ഹൃദയം.
എന്റെ പ്രണയം മജ്ജയില്‍ ഉണര്‍ന്നു
നിന്നിലെത്തുന്നു..
അത് നിന്നെ വിവശനാക്കുമെന്നു
ഞാന്‍ പ്രതീക്ഷിക്കുന്നു.
ഈ മയിലാഞ്ചി കൈയിലെ രേഖകള്‍
നിന്നെ പറ്റി പറഞ്ഞാലോ?
എന്റെ കണ്ണിലെ നക്ഷത്ര തിളക്കം
നിങ്ങള്‍ തിരിച്ചരിഞ്ഞാലോ?
എവിടെ നിന്നോ ഒഴുകി എത്തുന്ന
കുഞ്ഞു മന്ദസ്മിതങ്ങള്‍
നിന്റെ അസ്തിത്വത്തെ
ഉറക്കെ വിളിച്ചു പറഞ്ഞാലോ...?
എനിക്ക് പേടിയാണ്...
നെഞ്ചോടു ചേര്‍ത്ത നിറങ്ങള്‍
വാര്‍ന്നു പോയാലോ?

8 Comments:

At April 9, 2008 at 12:22 PM , Blogger ബാജി ഓടംവേലി said...

പറഞ്ഞോഴിയാത്ത കാര്യങ്ങളുടെയും
നിന്നെ കാത്തിരിക്കുന്ന രാത്രികളുടെയും
ആകെ തുകയാണ് എന്റെ ഹൃദയം....

 
At April 9, 2008 at 12:35 PM , Blogger ഗുപ്തന്‍ said...

എഴുത്തിന്റെ ഒഴുക്കും സ്വാഭാവികതയും തിരിച്ചുവന്നിട്ടുണ്ട്. സ്വന്തം ശൈലി ഉള്ളത് ഒരു ശക്തിയാണ്. പക്ഷെ പലരും അത് ഒരു ബലഹീനതയാക്കാറുണ്ട്. എന്റെ ശൈലിയില്‍ ഞാന്‍ വല്ല്ലാതെ ബാക്കി നില്‍ക്കുന്നു എന്നൊരു കമന്റ് ഇട്ടത് ഓര്‍മയുണ്ടോ, മുന്‍പൊരിക്കല്‍? നീ നിന്റെ തന്നെ ബലഹീനതയാവുന്നോ എന്ന് എനിക്ക് പേടി. :)

 
At April 9, 2008 at 1:46 PM , Blogger mihir said...

എനിക്ക് പേടിയാണ് .....
എന്റെ നിറങ്ങള്‍ നീ സ്വന്തമാക്കിയാലോ എന്ന്

കൊള്ളാം നന്നായി പറഞ്ഞുപോയി ...

 
At April 9, 2008 at 1:53 PM , Blogger Jayasree Lakshmy Kumar said...

വാര്‍ന്ന് പോകാതെ നെഞ്ചോടു ചേര്‍ക്കുന്ന നിറങ്ങള്‍ക്ക് എന്നും തനിമയുണ്ടാകുമല്ലെ.
കവിത നന്നായിരിക്കുന്നു

 
At April 9, 2008 at 8:27 PM , Blogger ശ്രീ said...

നന്നായിരിയ്ക്കുന്നു.

 
At April 10, 2008 at 1:58 AM , Blogger Rafeeq said...

പറഞ്ഞോഴിയാത്ത കാര്യങ്ങളുടെയും
നിന്നെ കാത്തിരിക്കുന്ന രാത്രികളുടെയും
ആകെ തുകയാണ് എന്റെ ഹൃദയം.
എന്റെ പ്രണയം മജ്ജയില്‍ ഉണര്‍ന്നു
നിന്നിലെത്തുന്നു..

നന്നായിട്ടുണ്ട്‌.. :)

നല്ല വരികള്‍

 
At April 10, 2008 at 10:29 AM , Blogger നജൂസ്‌ said...

എന്റെ പ്രണയം മജ്ജയില്‍ ഉണര്‍ന്നു
നിന്നിലെത്തുന്നു..
കള്ളമാല്ലാം....

വരാം

 
At April 11, 2008 at 1:00 AM , Blogger nandakumar said...

ആഹാ വളരെ നന്നായിരിക്കുന്നു. ഒഴുക്കുള്ള ശൈലി. ഉള്ളില്‍ നിറച്ചും കവിതയുണ്ട്.

 

Post a Comment

Subscribe to Post Comments [Atom]

<< Home