Tuesday, June 1, 2010

മരണം

അവളുടെ മരണം
പത്രത്തിലെ വാക്കുകളുടെ
കൂട്ടായ്മ ആണ്.
പുലര്കാലങ്ങളിലെ ചായ വിളിയിലെ
മൌനങ്ങള്‍ ആണ്.
അരണ്ട മൂലയിലെ കസേരയിലുള്ള
ശൂന്യത ആണ്.
അടുക്കളയിലെ കലപില പാത്രങ്ങളുടെയും
തൂവി വീഴുന്ന മഞ്ഞള്‍ പൊടിയുടെ
ഇല്ലായ്മയാണ്.
നിറഞ്ഞു നില്‍ക്കുമ്പോഴും,
സ്പര്സനം അറിയാത്ത
ജീവവായുവിന്റെ
നിമിഷനെരതെക്കുള്ള
അഭാവമാണ്.
പിന്നെ പതുക്കെ എല്ലാം
പൂര്വഗതിയിലാവുന്നു...
സുന്യതകളില്‍ മറ്റാരോക്ക്യോ നിറയുന്നു..

4 Comments:

At June 2, 2010 at 12:26 AM , Blogger mannunnu said...

മുഴുവനും മനസ്സിലായില്ലെങ്കിലും, മനസ്സിലായത്, മനസ്സുകൊണ്ടുപറഞ്ഞാല്‍ നന്നയിട്ടുണ്ട്...

 
At June 2, 2010 at 5:28 AM , Blogger Naushu said...

അക്ഷര പിശാചുകളെ സൂക്ഷിക്കുക.

 
At June 2, 2010 at 8:00 PM , Blogger ശ്രീ said...

കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക

 
At June 3, 2010 at 10:37 AM , Blogger (കൊലുസ്) said...

കഥയാണ് കരുതിയാ വന്നെ.. അപ്പോള്‍ കവിത!
വായിച്ചു കേട്ടോ. ഭാവുകങ്ങള്‍.
സമയം കിട്ടിയാല്‍ അങ്ങോട്ടും വരണേ...

 

Post a Comment

Subscribe to Post Comments [Atom]

<< Home