Tuesday, May 19, 2009

ഞാനിതൊക്കെയാണു

ചിലപ്പൊള്‍ ഞാന്‍ കാറ്റാണു...
ചൂളമിട്ടു ഓടിയലഞ്ഞു
കാണാത്ത നാടുകള്‍ തേടി
പാറിനടക്കുന്ന തെക്കന്‍ കാറ്റ്‌...


ചിലപ്പോള്‍ ഞാന്‍ മഴയാണു...
നിന്നിലേക്കു കുത്തിയിറങ്ങി
നിന്റെ മണമുയര്‍ത്തി
നിന്നില്‍ ജീവന്റെ
തിരികൊളുത്തുന്ന ഭ്രാന്തന്‍ മഴ...

ചിലപ്പൂള്‍ ഞാന്‍ കടലാണു...
ഒരായിരം വിഷസര്‍പ്പങ്ങളെ
ഒളിപ്പിച്ചുറക്കി ശാന്തതയുടെ
മൂടുപടമണിഞ്ഞ കള്ളക്കടല്‍...

പിന്നെ ഞാന്‍ കരിയിലയാവുന്നു
ലക്ഷ്യബോധമില്ലാത്ത
പാവം കരിയില!

പിന്നെ ഞാന്‍ കൊച്ചരുവിയാണു...
തുള്ളിക്കിതച്ചു വയലരികിലൂടെ
ഓടിയിറങ്ങുന്ന സ്കൂള്‍കുട്ടി


കറുത്ത രാത്രികളില്‍
ഞാന്‍ ഇരുട്ടാവുന്നു.
കറുത്ത സ്വപ്നങ്ങള്‍
ചുമലിലേറ്റി
വിയര്‍ത്തുറങ്ങുന്ന
തളര്‍ന്ന ഇരുട്ട്‌


ഇവയൊക്കെ ഞാനാകുന്നു....

5 Comments:

At May 30, 2009 at 9:29 AM , Blogger വരവൂരാൻ said...

"ഞാനിതൊക്കെയാണു"

അങ്ങിനെയങ്കിൽ

ആ കാറ്റിനെയും, കടലിനെയും,അരുവിയെയും,കരിയിലയെയും പിന്നെ ആ ഇരുട്ടിനെയും. ഞങ്ങൾ ഒരു പരിഭവവുമില്ലാതെ ഏറ്റെടുക്കുന്നു... നന്നായിട്ടുണ്ട്‌

 
At June 1, 2009 at 9:45 AM , Blogger Seema said...

nandi varavooran.....

 
At July 27, 2009 at 3:38 AM , Blogger B Shihab said...

ithil positivum negativum undu
positivil concentrate cheyyanam

 
At September 7, 2009 at 4:40 AM , Blogger Sanal Kumar Sasidharan said...

എഴുത്തുനിർത്തിപ്പോയോ?

 
At September 21, 2009 at 5:28 AM , Blogger ഗിരീഷ്‌ എ എസ്‌ said...

പ്രഷുബ്ധമായ ഒരു മനസ്സ്‌
വരികള്‍ക്കുള്ളില്‍
ഒളിപ്പിച്ചിട്ടുണ്ട്‌...
കട്ടികൂടിയ മൂടുപടമിട്ട്‌
മറക്കാന്‍ ശ്രമിക്കുമ്പോഴും
എഴുത്തുകാരി
അതിന്റെ സുതാര്യത
അറിയുന്നില്ല...
ആദ്യമായാണ്‌ ഈ ഭൂമികയില്‍ വരുന്നത്‌.
ഓരോ കവിതകളിലും
ഒളിഞ്ഞിരിക്കുന്ന
നിസ്സഹായതയുടേയും
നൊമ്പരത്തിന്റേയും
ശോണിമ കാണാം.

ആശംസകള്‍...

 

Post a Comment

Subscribe to Post Comments [Atom]

<< Home