Monday, January 12, 2009

ഇതാണോ പ്രണയം?

നിന്റെ സിരകളിലൂടൊഴുകുന്ന
രക്തത്തിന്റെ ചൂടെനിക്കറിയാം...
അതെന്നിലേയ്ക്കു പടരുന്ന മാന്ത്രികത്വം.
അതാണൊ പ്രണയം?
ഇമകള്‍ക്കിടയിലെന്നും നീയാണ്‍.
നിന്റെ കണ്ണുകള്‍ക്കു
അമ്പലക്കുളത്തിന്റെ പച്ചപ്പ്.
നീയെന്റെ നടക്കാത്ത സ്വപ്നങ്ങളിലും,
നാഡികളിലും,
സ്പന്ദിച്ചു കൊണ്ടേയിരിക്കുന്നു.

26 Comments:

At January 13, 2009 at 9:08 AM , Blogger Unknown said...

അതാണൊ പ്രണയം?

 
At January 15, 2009 at 4:37 AM , Blogger വരവൂരാൻ said...

ഇമകള്‍ക്കിടയിലെന്നും നീയാണു
നിന്റെ കണ്ണുകള്‍ക്കു
അമ്പലക്കുളത്തിന്റെ പച്ചപ്പ്.
നീയെന്റെ സ്വപ്നങ്ങളിലും,
നാഡികളിലും,
സ്പന്ദിച്ചു കൊണ്ടേയിരിക്കുന്നു.

സംശയം വേണ്ടാ പ്രണയത്തിന്റെ പായൽ തന്നെയാണു അബലക്കുളത്തിൽ

 
At January 15, 2009 at 1:19 PM , Blogger Ranjith chemmad / ചെമ്മാടൻ said...

"നിന്റെ കണ്ണുകള്‍ക്കു
അമ്പലക്കുളത്തിന്റെ പച്ചപ്പ്."
കൊള്ളാം...

 
At January 15, 2009 at 8:14 PM , Blogger പാറുക്കുട്ടി said...

സംശയിക്കണ്ട. ഇതു തന്നെ പ്രണയം.

 
At January 18, 2009 at 5:48 AM , Blogger പകല്‍കിനാവന്‍ | daYdreaMer said...

നിന്റെ കണ്ണുകള്‍ക്കു
അമ്പലക്കുളത്തിന്റെ പച്ചപ്പ്.
അതാണൊ പ്രണയം?
അതെ...
വരികളില്‍ പ്രണയം സ്പന്ദിക്കുന്നു... ആശംസകള്‍...

 
At January 18, 2009 at 7:51 AM , Blogger വല്യമ്മായി said...

ഇതാണ്‌ പ്രണയം :)

 
At January 20, 2009 at 3:16 AM , Blogger ശ്രീ said...

കൊള്ളാം, നന്നായിട്ടുണ്ട് വരികള്‍

 
At January 20, 2009 at 11:53 PM , Blogger അനില്‍ വേങ്കോട്‌ said...

ചില വരികൾ കവിതയാണു. കൂടുതൽ വായനക്കും എഴുത്തിനും ആശംസകൾ

 
At January 24, 2009 at 1:01 PM , Blogger ഞാന്‍ ഇരിങ്ങല്‍ said...

ഇതൊന്നുമല്ല പ്രണയം എന്നൊന്നും പറയില്ല.
എഴുത്തിനും കവിതയ്ക്കും അഭിനന്ദനങ്ങൾ
കവിത കൂടുതൽ ആവേണ്ടിയിരിക്കുന്നു.

സ്നേഹപൂർവ്വം
ഇരിങ്ങൽ

 
At January 26, 2009 at 2:14 AM , Blogger ഹന്‍ല്ലലത്ത് Hanllalath said...

പ്രണയം....
ആത്മാവിലെ പായലാണ്...

ആശംസകള്‍..

 
At January 26, 2009 at 3:12 AM , Blogger Sureshkumar Punjhayil said...

കൊള്ളാം...ആശംസകള്‍...!

 
At January 26, 2009 at 9:19 AM , Blogger John said...

Ithoru personal message aanu.
Vaayichu kazhinjal delete chethekkumallo. :)

kurachu samayam kavitha vayikkanum , kurachu samayam abhiprayam parayanum chilavaakiyathinu valre nanniyundu.

thankalude vaakukal oru prolsahanam ayi njan edukkunnu.

Oru karyam koodi paranjotte.
oru cheriya neenda katha koodi njan ezhuthyittundu.

Oru pakshe thankalkku athu ishttapettekkam.
Ente e mail id: aneeshabraham1@gmail.com ennanu.
-Thanks for ur time.

 
At January 26, 2009 at 10:30 PM , Blogger Promod P P said...

പ്രണയം അതുമാവാം

ചിലപ്പോൾ അത് സാരംഗിയിലെ ഒടിഞ്ഞ കമ്പികളാകാം..സാവേരിയിലെ ഇടറിയ സ്വരസ്ഥാനവുമാകാം..

പ്രണയം..

 
At February 12, 2009 at 1:25 AM , Blogger B Shihab said...

ആശംസകള്‍..

 
At February 22, 2009 at 7:22 AM , Blogger അരങ്ങ്‌ said...

അമ്പലക്കുളത്തിന്റെ പച്ചപ്പുള്ള കണ്ണുകള്‍. മനോഹരമായ ബിംബം. തീക്ഷ്ണമായ വരികള്‍. അഭിനന്ദനങ്ങള്‍....

 
At March 15, 2009 at 2:05 PM , Blogger നാടകക്കാരന്‍ said...

ഇതല്ല പ്രണയം
നീന്റെ മനസ്സാണിന്നെന്റെയും
നിന്റെ കണ്ണൂകളിലത്രയും നിറയുന്ന
എന്റെ രൂപത്തിന്‍ ലാവണ്യവും
ഒന്നു കണ്ടു മറഞ്ഞൂപോയെന്നാലു
മൊന്നുകൂടി കണ്ടിരുന്നെങ്കിലെന്നാശിച്ചു
പോകുന്ന തോന്നലിന്‍ പേരാണു പ്രണയം
സിരകളില്‍ ഊറുന്ന രക്തത്തിന്‍ ചൂടറീയുന്നത്
മാംസ നിബദ്ധമാ‍യ പ്രണയമാണ്

 
At March 16, 2009 at 1:04 PM , Blogger Unknown said...

''നീയെന്റെ നടക്കാത്ത സ്വപ്നങ്ങളിലും,
നാഡികളിലും,
സ്പന്ദിച്ചു കൊണ്ടേയിരിക്കുന്നു.''


അതെ, ഇതാണ് പ്രണയം. ഇത് മാത്രമാന്ന് പ്രണയം.

 
At March 16, 2009 at 9:18 PM , Blogger Seema said...

നീന്റെ മനസ്സാണിന്നെന്റെയും
നിന്റെ കണ്ണൂകളിലത്രയും നിറയുന്ന
എന്റെ രൂപത്തിന്‍ ലാവണ്യവും
ഒന്നു കണ്ടു മറഞ്ഞൂപോയെന്നാലു
മൊന്നുകൂടി കണ്ടിരുന്നെങ്കിലെന്നാശിച്ചു
പോകുന്ന തോന്നലിന്‍ പേരാണു പ്രണയം

ഇതു പ്രണയമാണു സമ്മതിക്കുന്നു...എങ്കിലും സിരകളീലുടെ യുള്ള രക്തതിന്റെ ചൂടറിയുന്നതു കൊണ്ട്‌ പ്രണയം അതു അല്ലാതാവുന്നില്ല...അതും കൂടിയാണു പ്രണയം...പ്രണയം അതിന്റെ പൂര്‍ണ്ണത കൈവരിക്കുന്നത്‌ അപ്പൊഴാണു....സിരകളിലെ രക്തത്തിന്റെ ചൂടറിയുന്നു എന്നതു കൊണ്ടു മാത്രം പ്രണയത്തെ മാംസനിബന്ധമെന്നു പറഞ്ഞു തള്ളി കളയാനാവില്ല....
yes, u r free to differ.....

 
At March 16, 2009 at 9:21 PM , Blogger Seema said...

വായിച്ചു അഭിപ്രായം എഴുതിയവര്‍ക്കൊക്കെ നന്ദി...

 
At April 5, 2009 at 5:21 AM , Blogger വരവൂരാൻ said...

കാണാനില്ലല്ലോ..സുഖമല്ലേ... ആരും ചോദിച്ചില്ലാ എന്നു തോന്നരുത്‌..

 
At April 12, 2009 at 9:48 AM , Blogger Anil cheleri kumaran said...

ഇതു തന്നെയാണോ പ്രണയം‌ എന്നറിയില്ല,
ഇതു പ്രണയിക്കുന്നതിന്റ്റെ ലക്ഷണമാവാം.

 
At April 14, 2009 at 5:12 AM , Blogger ഗുപ്തന്‍ said...

എന്തുപറ്റി സഖാവേ, എവിടെയാണ്?

 
At May 4, 2009 at 8:48 AM , Blogger B Shihab said...

നന്നായിട്ടുണ്ട

 
At March 5, 2010 at 4:44 AM , Anonymous Anonymous said...

I apologise, but, in my opinion, you are not right. I am assured. I suggest it to discuss. Write to me in PM, we will communicate.

 
At March 13, 2010 at 1:45 AM , Anonymous Anonymous said...

What excellent phrase

 
At March 13, 2010 at 2:51 AM , Blogger Rajeev said...

ente sneha gaanvum jeevana ragaum bandhanamaavumengilum, nimisha neramayi njan peythu thornidam, ivide janmam nirayan..

Ithalle varikal

 

Post a Comment

Subscribe to Post Comments [Atom]

<< Home