Thursday, September 9, 2010

അപ്രത്യക്ഷ

ഞാന്‍ അപ്രത്യക്ഷയാവുകയാണ്;
തിരക്കുള്ള അഴുകിയ
പച്ചക്കറിമണമുള്ള
മാര്‍ക്കറ്റുകളില്‍ നിന്നും
കണ്ണൂകളില്‍ ചോദ്യ ഭാവമുള്ള
കണ്ടക്ടര്‍മാരുടെ
മുന്നില്‍ നിന്നും....
നിറഞ്ഞ വാഹനങ്ങളുള്ള
രോഡുകളില്‍ നിന്നും
പിന്നെ ചില ഒറ്റയടിപ്പാതകളില്‍ നിന്നും
മുകളിലെ കറുപ്പു ബാധിച്ച
ഒഴിഞ്ഞ ചാരു കസെരയില്‍ നിന്നും,
ഉറക്കം വാരാത്ത രാവുകളില്‍ നിന്നും
ഞാന്‍ എവിടെനിന്നൊക്കെയോ അപ്രത്യക്ഷയാവന്‍
തുടങ്ങുകയ്ണൂ.....

5 Comments:

At September 10, 2010 at 3:19 AM , Blogger വെഞ്ഞാറന്‍ said...

മനോഹരമായ ഈ അപ്രത്യക്ഷത ഞാനാണാദ്യം ‘കണ്ടത്’!
ആശംസകൾ!!

 
At September 10, 2010 at 3:29 AM , Blogger ഒഴാക്കന്‍. said...

അപ്രതക്ഷ്യ ആയിട്ട് എങ്ങോട്ടാണ് പോകുന്നത്

 
At September 10, 2010 at 6:03 AM , Blogger വരവൂരാൻ said...

"അപ്രത്യക്ഷ" ആശംസകൾ ഈ പ്രത്യക്ഷപ്പെടലിനു

 
At September 10, 2010 at 9:45 AM , Blogger ഗുപ്തന്‍ said...

This is one of your bests. ഇന്നിട്ട മറ്റു കവിതകളില്‍ പഴയതിന്റെ ആവര്‍ത്തനമുണ്ട്. ഇതില്‍ തന്നില്‍ നിന്നുതന്നെ പുറത്തുപോകുന്ന അനുഭവമുണ്ട്. എഴുത്തുകാരിയെ അറിയാത്തവര്‍ക്ക് പോലും പങ്കുപറ്റാവുന്ന ഒന്ന്. അഭിനന്ദനങ്ങള്‍.

 
At September 27, 2010 at 2:27 AM , Blogger സ്നേഹതീരം said...

ഒരിക്കല്‍ എന്നത്തേയ്ക്കുമായി അപ്രത്യക്ഷരാവേണ്ടവരല്ലേ നമ്മള്‍... അതുവരെ ഈ മനോഹരതീരത്തെ സ്നേഹിച്ചുകൂടെ? കഥകളിലും കവിതകളിലുമൊക്കെ മരണത്തിന്റെ ഗന്ധം.. എന്തിനാ ഇങ്ങനെ? ഒന്ന് ചിരിക്കെന്റെ കുട്ടീ.. :)

 

Post a Comment

Subscribe to Post Comments [Atom]

<< Home