ഒരു മനസ്സു
ഈ മറക്കകത്ത്
ഒരു മനസ്സുണ്ട്...
തൊട്ടു നോക്കൂ...
അതിന്റെ നീറ്റല്‍ അറിയാം
ഉടയുന്ന കുപ്പിചില്ലിന്‍
ഒച്ച കേള്ക്കാം...
നിറമുള്ള സ്വപ്നങ്ങളെ കാണാം...
ഊതിയാല് ആളിക്കത്തുന്ന
അഗ്നി സ്ഫുല്ലിങ്ങന്ങളെ കാണാം.
നനുത്ത കിനാക്കള്
പൂപ്പല്‍ വന്ന കിണരരിക്...
അതും നിന്നില്‍ ഉണ്ടോ?
സ്വപ്‌നങ്ങള്‍ ഊതി വീര്‍ത്ത ബലൂണ്‍
നിറങ്ങള്‍ ഉതിര്‍ന്നു ഒഴിയുമ്പോള്‍
നിന്നിലെ വെണ്മയെ
ഞാന്‍ കാണുന്നു...
ഭയപ്പെടുത്തുന്ന ശുന്യത
എന്നെ അന്ധാളിപ്പിക്കുന്നു
ഒരു പെരുമഴയെ ഞാന്‍ കാത്തിരിക്കുന്നു...
5 Comments:
നല്ല വരികള്‍.
dharalam ezhuthuka..vishu aasamsakal
മനസിനെ ഇത്രയും മനോഹരമായി വര്‍ണിക്കാനാകുമെന്നു എനിക്കിപ്പോള്‍ മന്‍സിലായി
മനോഹരമായി പറഞുപോയി.....കാത്തിരിക്കുന്ന പെരുമഴ നന്മയുടെ ആകട്ടെ.....ഇനിയും എഴുതുക
തൊട്ടു നോക്കൂ...
അതിന്റെ നീറ്റല്‍ അറിയാം.....
വായിച്ചു... ഇഷ്ടമായി...
Post a Comment
Subscribe to Post Comments [Atom]
<< Home