അനശ്വര പ്രണയം
അനശ്വര പ്രണയത്തെ പറ്റി
ഞാന്‍ പറഞ്ഞപ്പോള്‍
നീ പരിഹസിച്ചു ചിരിച്ചു.
ഭോഗികളുടെ നാട്ടില്
അനശ്വര പ്രണയമൊ?
പ്രണയം യഥേഷ്ടം
പുതയ്ക്കുന്ന പുതപ്പാണു.
പുലരുംബോള്‍ വലിച്ചെറിയുന്നു.
ഇത് പകല്‍ മാന്യന്റെ
പട്ടു കുപ്പായമണു.
മനസ്സിന്റെ മാറാലയാണു.
അതൊരു മരീചികയാണു.
യുഗങ്ങള്‍ തിരുത്താത്ത
കാഴ്ച്ചപ്പാടാണു.
നിന്റെ മണ്ടത്തരമാണു.
ബന്ധങ്ങള്ക്കു അര്ഥം
തിരയുമ്ബോള്‍ കൊടുക്കാവുന്ന
വിളിപ്പേരു.
അവന്‍ തീര്ത്തു പറഞ്ഞു.
എനിക്കതിനോടു പുഛമാണു.
11 Comments:
കൊള്ളാം; അനശ്വരപ്രണയം..ഇപ്പോഴും ഉണ്ടൊ അതൊക്കെ!!!
എനിക്കതിനോടു പുഛമാണു
കൊള്ളാം;
എനിക്കതിനോട് സ്നേഹമാണ്. അന്യം നിന്ന് തുടങ്ങുന്നവയെയല്ലേ നാം കൂടുതല്‍ ശ്രദ്ധ കൊടുത്ത് പരിപാലിക്കേണ്ടത്
നല്ല വരികള്‍ സീമ
പ്രണയം സത്യമാണെങ്കില്‍
അത് എന്നും നിലനിലക്കും
പ്രണയം അനശ്വരമെന്ന് ചിലര്‍.
മണ്ണാങ്കട്ടയെന്ന് മറ്റുചിലര്‍.
പ്രണയം ചിലപ്പോള്‍ സയനൈഡും ആവാം.
അനുഭവങ്ങളാണല്ലോ നിര്‍വചനം തീര്‍ക്കുന്നത്...
കവിത കൊള്ളാം സഖാവേ...
അഭിനന്ദനങ്ങള്‍...
ഈ വെറുപ്പിന്റെ പുതപ്പിനുള്ളിലും
തീവ്രമായ അനുരാഗം ഇണചേര്‍ന്ന്
കിടക്കുന്നുണ്ടല്ലോ സീമേ.
നന്നായി..തുടരുക.
പ്രണയത്തിനല്ല,
ഭോഗത്തിനാണ്
അവന്‍ 'ഇരയെ' തിരഞ്ഞത്
അങ്ങനെയുള്ളവരുടെ
വാമൊഴിക്കൊരു
പ്രസക്തിയുമില്ല...
സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍ കാലത്തിന്റെ കാഴ്ചകള്‍ക്ക്
ചിതലരിക്കാനാകില്ലല്ലൊ?.
ജീവിതാന്ത്യത്തില്‍ ബാക്കിയാകുന്നത് അതുമാത്രമായിരിയ്ക്കും.
യഥാര്‍ത്ഥസ്നേഹത്തിന്റെ ചെറുവിരല്‍ സ്പര്‍ശനം
പോലും. ആഴിയുടെ പരപ്പും ആഴവും ഉടലെടുക്കും ഈ ഭൂമിയില്‍
പാര്‍ത്തിരുന്നു എന്നറിയാന്‍ ഒരുമനസ്സിലെങ്കിലുംഒഴിഞ്ഞുപോകാത്ത
സ്നേഹം ഉണ്ടായാല്‍ ആ ജീവിതം സ്വാര്‍ഥമാകം.!!
anaswara pranayam kollaam....
pranayam ishtappedunna paavamaanu njaan...
ellaathineyum pranayikkaan kazhivundaakatte...
പ്രണയം ഏതോ ഒരു ഹോര്‍മോണിന്റെ
കബളിക്കല്‍ മാത്രമാണു
:)
ചിന്താശുന്യമായ മനസ്സിന്റെ ചലനമാണു പ്രണയം
....plato........
Post a Comment
Subscribe to Post Comments [Atom]
<< Home