നിശബ്ദത
ചില നിശബ്ദതയ്ക്കു പിന്നില്‍
ഒരു പാട് ഇടിമുഴക്കങ്ങളുന്ദ്
ചില മിന്നല്‍ പിണരുകളും
കൊടുംകാറ്റുകളും
മൂടുപടമിട്ട മുസ്ലിം യുവതിയാണു
നിശബ്ദത!
നിന്നുള്ളില്‍ അലറിയടുക്കുന്ന കടലാണു
പറയപ്പെടാത്ത കനല്‍കട്ടകളാണു....
അതിനാല്‍ നിശബ്ദതയുടെ
കരിങ്കല്‍ കല്പ്പണകളെ
പൊട്ടിച്ചെറിയാതിരിക്കു...
അതു നിങളെതന്നെ നശിപ്പിച്ചേക്കാം....
13 Comments:
മൂടുപടമിട്ട മുസ്ലിം യുവതിയാണു
നിശബ്ദത
നിശ്ശബ്ദതയ്ക്ക് ഇങ്ങിനേയും ഒരു ബിംബം. അതിനുള്ളില്‍ മറങ്ങിരിക്കുന്ന ഒരുപാട് വിഹ്വലതകള്‍. ഇഷ്ടമായി. സീമയുടെ പോസ്റ്റിനു ആദ്യമായൊരു തേങ്ങയും ഉടച്ചു
വാചാലതയേക്കാളും
മൂര്‍ച്ച കൂടും നിശ്ശബ്ദതയ്ക്ക്!
Lath
latheefs.blogspot.com
മൂടുപടമിട്ട മുസ്ലിം യുവതിയാണു
നിശബ്ദത
ഈ വരിക്കളാണ് എന്നെ ഏറെ ആകര്‍ഷിച്ചത്.
ഈ മൂടുപടം മുസ്ലി സ്തിക്ക് ഒരാവരണമല്ല.സ്വയരക്ഷകൂടിയാണു.
പിന്നെ ഈ നിശബ്തത അസ്വസ്ഥക്കള്‍ക്കിടയില്‍
ഒരിത്തിരി അശ്വാസം
എനിക്കു സത്യം പറഞ്ഞാല്‍ കവിത ആസ്വദിക്കാന്‍ വല്യപിടിയൊന്നുമില്ല, ലളിതമായ ക്യുതിയായതിനാല്‍ അതിലൂടെ ഒന്നൂളിയിട്ടു..എന്നിരുന്നാലും എന്റെ ഒരു വിവരംകെട്ട സംശയം ചോദിച്ചോട്ടെ? `` കവിത പൂര്‍ണ്ണമായി എന്നു താങ്കള്‍ക്കു തോന്നുന്നുണ്ടൊ?? ``...ബൈ ദ ബൈ അഭിനന്ദനങ്ങള്‍...
കവിതയുടെ പൂര്‍ണ്ണത തേടുന്നത് വായനക്കാരുടെ മനസുകളെയാണ്.അവന്റെ മനസില്‍ എങ്ങനെ വിരിയുന്നുവോ അവിടെ കവിത തീരുന്നു .ഓരോരുത്തരും അവരവരുടെ ചിന്തകളില്‍ വെച്ച് ആലോചിക്കാം .എനിക്കിഷ്ടപ്പെട്ടത് ." മൂടുപടം ഇട്ട മുസ്ലിം യുവതിയെ നിശബ്ധധ എന്ന് വിളിക്കുകയും അതിന്റെ പൊട്ടിച്ച് എരിയാതിരിക്കുകയും ചെയ്യ് " എന്ന് പറഞ്ഞതില്‍ ആണ് .ആ നിശബ്ധധ പൊട്ടിച്ചാല്‍ പലതും കണ്ടില്ല എന്ന് വെച്ച് കണ്ണ്‍ അടക്കേണ്ടി വരും
സൂപ്പര്‍ :)
നിശബ്ദതയുടെ
ആത്മാവിനെ
ഞാനെന്റെ
മൗനത്താല്‍
തൊട്ടുണര്‍ത്തും....
ആരവങ്ങള്‍ക്കുമപ്പുറം
മറഞ്ഞിരിക്കുന്ന
മിന്നല്‍പ്പിണരുകളും
ഇടിമുഴക്കങ്ങളും
കൊണ്ട്
നിശബ്ദതയുടെ
ഹൃദയത്തെ...
പതിയെ
നൊമ്പരപ്പെടുത്താന്‍
ശ്രമിക്കും....
"മൗനത്തിന്റെ സൗന്ദര്യം
വാചാലതയുടെ
അതിസമൃദ്ധികൊണ്ട്
നശിപ്പിക്കപ്പെടണമെന്നില്ല...
ശബ്ദമില്ലായ്മയ്ക്ക് പിന്നിലെ
ശബ്ദങ്ങളെ തിരിച്ചറിയുമ്പോള്‍
മൗനം വാചാലതയേക്കാള്‍
രഹസ്യങ്ങള്‍ രഹസ്യമായി
മന്ത്രിക്കുവാന്‍ ശ്രമിക്കും...
ഒടുവില്‍
നിശബ്ദതയുടെ മൂടുപടം
ദാനം ചെയ്ത മൗനത്തെ
ദയയുടെ ലാഞ്ചന പോലുമില്ലാതെ
പതനത്തിലേക്ക് ആനയിക്കും..."
മൂടുപടമിട്ട മുസ്ലിം യുവതിയാണു
നിശബ്ദത!
manassilaayilla :(
"ഇടിമുഴക്കങ്ങളുണ്‍ട്.
മിന്നല്‍ പിണരുകളും
കൊടുംകാറ്റുകളും ,
അലറിയടുക്കുന്ന കടലാണു
പറയപ്പെടാത്ത കനല്‍കട്ടകളാണു...."
നോക്കൂ,ഇവയെ തടുക്കാന്‍ നിശബ്ദതയ്ക്കാവുമെന്നോ? , വെറുതെ.
ഇതെല്ലാം വേണമെന്നില്ല, ഒതുക്കിയ ദുഖഃത്തിന്റെ ഒരു കണ്ണീര്‍ ചാറ്റലില്‍ കുതിര്‍ന്നിടിഞ്ഞു പോകാവുന്നതേയുള്ളൂ അത് എന്നാണെനിക്കു തോന്നുന്നത്.
അതിസമ്മര്‍ദ്ധങ്ങളുടെ മലവെള്ളപ്പാച്ചിലിനെ മനസ്സെന്ന കൊച്ചു മുറം കൊണ്ടു തടുക്കാമോ?.
മുസ്ലീം സ്ത്രീ എന്ന ബിംബത്തിന് അത്ര പ്രസക്തി തോന്നുന്നില്ല.തുടരുക മനസ്സിരുത്തി എഡിറ്റുചെയ്താല്‍ ഇനിയും നന്നാവുമെന്നു തോന്നുന്നു.
കവിത വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെ നന്ദി.
എന്റെ കവിത പൂര്‍ണമായില്ല എന്നു ഹരീഷിനു തോന്നിയൊ?
ഒരു മുസ്ലിം യുവതിയുടെ ബുര്‍ഖ അവളുടെ മുഖത്തെയും സത്തയെയും മറയ്ക്കുന്നത് പോലെ നിശബ്ദത മനസ്സിന്റെ വാചാലതയെ മറയ്ക്കുന്നു.അതാണു മൂടുപടമിട്ട മുസ്ലിം യുവതി ആണു നിശബ്ദത എന്നതു കൊണ്ടു ഉദ്ദേശിച്ചത്.തറവാടിയുടെ സംശയം തീര്‍ന്നു എന്നു കരുതുന്നു...
മൗനം വാചാലമാണു അന്യന്‍ ഞാന്‍ സമ്മതിക്കുന്നു.പക്ഷെ ചില മൗനങ്ങള്‍ നമ്മളെ തെറ്റിധ്ധരിപ്പിക്കുവാന്‍ കെല്‍പുള്ളതാണു
ആ ബിംബം അവിടെ ചേരുന്നില്ലെന്നു എനിയ്കു തൊന്നിയില്ല കാവലാന്‍.നിശബ്ദത മനസ്സിനു മറയാവുംബൊള്‍ മുസ്ലിം സ്ത്രീയുടെ ബിംബം അവിടെ യോജിക്കുന്നു എന്നു ഞാന്‍ കരുതുന്നു.പിന്നെ കൊടും കാറ്റുകളെയും മിന്നല്‍പിണരുകളെയും അലറിയടുക്കുന്ന കടലിനെയും തടുക്കാന്‍ നിശബ്ദതയ്ക്കാവും.അതാണു നിശബ്ദതയുടെ ശക്തി.അതി സമ്മര്‍ധങ്ങളുടെ മലവെള്ളപ്പാച്ചിലിനെ തടുക്കാന്‍ മനസ്സിനു കഴിയും....മനസ്സു ചിലപ്പൊള്‍ വല്ലാതെ വിചിത്രമാണു...അതു നമ്മളെ തന്നെ അംബരപ്പിക്കുന്നു....കണ്ണീര്‍ചാലുകള്‍ അതിന്റെ ദുര്‍ബലതയാണു.ആ ദുര്‍ബലതയെ മാത്രം വിലയിരുത്തി നിശബ്ദതയെ അളക്കുന്നത് ശെരിയല്ലെന്നു എനിക്കു തോന്നുന്നു.
ഒരു തുടക്കക്കാരിയുടെ എല്ലാ പോരായ്മയും എന്റെ കവിതകള്‍ക്കുണ്ടു ...സത്യസന്ധമായ അഭിപ്രായത്തിനു നന്ദിയുണ്ടു...കാവലാന്‍ കവിതകള്‍ക്കു കൂടുതല്‍ മിഴിവു വരുത്താനായി ഞാന്‍ ഇനിയും ശ്രമിക്കാം
This comment has been removed by the author.
ചില നിശബ്‌ദതയ്ക്ക് പിന്നില്‍
ആരവാരങ്ങളുണ്ട്..
മറ്റ് ചിലതിനു പിന്നില്‍ പുച്ഛവും
ചിലതിനു പിറകിലഹങ്കാരവുമുണ്ടാകാം.
നിശബ്‌ദതയ്ക്കും വാചാലതയ്ക്കുമിടയിലുള്ള
ഒന്നിനെ പുഞ്ചിരിയെന്നും പറയാം
നോവലിലും കഥകളിലും പ്രയോഗിക്കുമ്പോല്‍
നിശബ്‌ദതയും കവിതയിലത് 'മൗന' വുമാകുമ്പോള്‍
മാധുര്യവുമാകുന്നു..
കുറഞ്ഞ വരികളെയുള്ളുവെങ്കിലും കവിത
വാചാലമാകുന്നു
ആശംസകള്‍..........
നിശ്ശബ്ദത....
beauty of silence :)
Post a Comment
Subscribe to Post Comments [Atom]
<< Home