കണ്ണുകള്‍
1
തികഞ്ഞ നിസംഗതയുള്ള കണ്ണുകള്‍
അവനു സ്വന്തം.
അവന്‍ പൊള്ളുന്ന ചിന്തകള്‍
പങ്കു വെക്കുംബൊള്
ആ കണ്ണുകളിലെ സ്നെഹത്തിന്റെ
ആഴം തിരഞ്ഞ അവള്
വെറുമൊരു പൊട്ടി.
പക്ഷെ,
പിരിയാന്‍ നെരത്ത്
വയ്യെന്നു പറഞ്ഞ കണ്ണുകള്
അവളുടേ ചൊദ്യങള്‍ക്കെല്ലാം
ഉത്തരം കൊടുത്തു
2
നിന്റെ കണ്ണുകള്‍ക്കു
നക്ഷത്രങളുടെ വശ്യതയെന്നു
നീ പറഞ്ഞു വിശ്വസിച്ച
ഞാന്‍ വെറും പൊട്ടി.
കാവല്‍ മാലാഖയുടെ
ഉടുപ്പണീഞ്ഞപ്പോള്‍ നീ
എന്റേതല്ലെന്നു ഞാന്‍ മറന്നിരുന്നു...
കണ്ണുകളില്‍ നിന്നെ നിറച്ചപ്പോള്‍
സ്വപ്നങളുടെ ആരവത്തില്
കാലിന്നടിയിലെ മണല്‍ത്തരികള്
ഊര്‍ന്നു പോയത് ഞാന്‍ അറിഞ്ഞില്ല..
ഒരു കൊടുംങ്കാറ്റിന്റെ തിരിച്ചു വരവു
എന്നെ ഭുമിയില്‍ എത്തിക്കുന്നു...
ഇതെന്റെ വിഹ്വലതകളുടെ തുടക്കമാണു...
എന്റെ വിറയലുകളെ നീയറിയാന്‍ വഴിയില്ല...
ഈ നീറ്റലില്‍ ഉരുകിത്തീരുന്നത്
എന്റെ ജീവിതമാണു...
12 Comments:
കവിത നന്നായെഴുതിയിരിക്കുന്നു. ഇനിയും എഴുതുക. ആശംസകള്‍ ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
"നിന്റെ കണ്ണുകള്‍ക്കു
നക്ഷത്രങളുടെ വശ്യതയെന്നു
നീ പറഞ്ഞു വിശ്വസിച്ച
ഞാന്‍ വെറും പൊട്ടി"...
നല്ലവരികള്‍ സീമ..:)
ശ്രദ്ധിച്ചൊന്നുകൂടിവായിച്ചാല്‍ തിരുത്താനാവുന്ന അക്ഷരത്തെറ്റുകള്‍ പിന്നെയും :(
കവിത നന്നായി ഓര്‍മയുണ്ടിപ്പൊഴും.
ഞാനിവിടെ ആദ്യായിട്ടാണെന്നു തോനുന്നു...
നന്നായിട്ടുണ്ട്.
ഇനിയും എഴുതൂ... ശക്തിയാര്‍ജ്ജിച്ചെഴുതൂ...
ആശംസകള്‍.
നന്നായിട്ടുണ്ട്... :)
കുറച്ചു അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കിലും കവിത നന്നായി.
:)
നന്നായിട്ടുണ്ട്.. ആശംസകള്‍.. :)
നന്നായിട്ടുണ്ട്...
എന്റെ വിറയലുകളെ നീയറിയാന്‍ വഴിയില്ല...
ഈ നീറ്റലില്‍ ഉരുകിത്തീരുന്നത്
എന്റെ ജീവിതമാണു...
മനസ്സിലും നീറ്റല്‍ കണ്ണിലും നീറ്റല്‍.
ഒരു കൊടുംങ്കാറ്റിന്റെ തിരിച്ചു വരവു
എന്നെ ഭുമിയില്‍ എത്തിക്കുന്നു...
ഇതെന്റെ വിഹ്വലതകളുടെ തുടക്കമാണു
ഈ വരികള്‍ എന്റെ വേദനക്കളാണു
ഞാന്‍ മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാന്‍ കഴിയാത്ത വേദനകള്‍
Nice poem. Sweet verses.
good keep writing
സ്വപ്നങ്ങളുടെ ആരവത്തില്‍ ഏതോ ഏതോ സ്വര്‍ഗ്ഗ തീരങ്ങളിലേക്കുയര്‍ന്ന് പറന്ന് അവസാനം ഒരു കൊടുങ്കാറ്റിന്റെ തിരിച്ചു വരവില്‍ ഭൂമിയെന്ന തിരിച്ചറിവിലേക്ക്
സ്വപ്നങ്ങള്‍.. നഷ്ടസ്വര്‍ഗ്ഗങ്ങള്‍
Post a Comment
Subscribe to Post Comments [Atom]
<< Home