കടല്‍
കടലിന്റെ നീല കണ്ടു മയങ്ങി
കുഞ്ഞു തോണിയില്‍
കാണാക്കയങ്ങളിലെ മുത്തു തേടി
പുറപ്പെട്ടവരധികവും
തിരിച്ചു വന്നിട്ടുണ്ട്
അല്ലെങ്കില്‍ ചുറ്റോടുചുറ്റും
പൊങ്ങിയമരുന്ന തിരമാലകള്‍ കണ്ട്
തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍
എന്നു നെടുവീര്‍പ്പിടാറുണ്ട്
ചിലര്‍ തിരമാലകള്‍ക്കുള്ളില്‍ പെട്ട്
അതിലൊരു ഭാഗമായി
കടലിന്റെ സത്തയായി
പവിഴപ്പുറ്റുകള്‍ക്കിടയില്‍
ഉറങ്ങിപ്പോവാറുണ്ട്
ഒരിക്കലും ഉണരാതെ...!
അതിനാല്‍ നിങ്ങളും ശ്രദ്ധിക്കുക....!
ആ നീലപ്പില്‍ മയങ്ങാതിരിക്കുക....
ഞാന്‍ അതില്‍ മയങ്ങി
എന്നേ മല്‍സ്യകന്യക ആയിരിക്കുന്നു.
15 Comments:
മയങ്ങണ്ടന്ന് കരുതുതോറും മയക്കികളയുകയാണ് കടല്‍. എല്ലാ പുഴകളും വന്നടിയുന്നതും കടലിലല്ലേ...
അങ്ങനെയാണ് ഞാനും കടലിനെ കിനാവുകണ്ട് തുടങ്ങിയത്.
എഴുത്ത് നന്നായിരിക്കുന്നു
വരാം
നന്നായിട്ടുണ്ട്.. :)
കൊള്ളാം,ചില വരികളെല്ലാം നന്നായിരിക്കുന്നു.നഷ്ടബോധം നിഴലിടുന്ന വരികളാണല്ലോ കൂടുതലും.
"അതിനാല്‍ നിങ്ങളും ശ്രദ്ധിക്കുക....!
ആ നീലപ്പില്‍ മയങ്ങാതിരിക്കുക...."
തിരിച്ചുവന്നവരല്ലേ ഒരു മത്സ്യകന്യകയേക്കാള്‍ അതിനെക്കുറിച്ചു പറയാന്‍ യോഗ്യര്‍?
നീന്താനറിയുന്ന ധൈര്യശാലികളൊക്കെ പോയ് വരട്ടെന്നേ,മരിച്ചവരേക്കാളും പെട്ടു പോയവരേക്കാളുമധികം അവര്‍പറയട്ടെ അതിന്റെ മനോഹാരിതയെപ്പറ്റി.
സ്വപ്നങളൊക്കെയും പങ്കു വക്കാം
ദുഃഖഭാരങ്ങളും പങ്ക് വക്കാം
കൊള്ളാം ഈ നഷ്ടങ്ങളുടെ കവിത
:-)
ഉപാസന
നന്നായിരിക്കുന്നു..
നഷ്ടങ്ങളുടെ കടല്‍
simple one.. but, too deep...
:)
OT: is this word verification is really needed one??
Good Girl, postidumpol ingane idanam ttaa :)
:)
എന്തു നല്ല ഭാവന....
nalla kavitha.
good
കടല്‍ പോലെ തിരക്കളും കോളുമായി ഒരു കവിത
മനൊഹരമാണെന്നു പറഞ്ഞാല്‍ ഭംഗി വാക്ക് മാത്രമാവില്ല
കടല്‍ എന്നും പകര്‍ന്നു നല്‍കുന്നത് കാല്‍പ്പനികതയുടേ വല്ലാത്തൊരു തലമാണ്. അതിനെ എങ്ങിനെ വിശേഷിപ്പിക്കണമെന്നറിയില്ല. അതേ ഒരു അവസ്ഥ ഈ വരികളിലും അനുഭവിച്ചു ആശംസകള്‍
കാണാക്കയങ്ങളില്‍ മുത്തുകള്‍ തെടുമ്പോഴും അകലെ മാടിവിളിക്കുന്ന തീരത്തിന്റെ ഹരിതാഭയിലേക്ക് മടങ്ങിപ്പോകാനായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്.
തിരമാലകള്‍ക്കുള്ളില്‍ പെട്ട് അതിന്റെ ഒരു ഭാഗമാകുമ്പോഴും കടലിന്റെ സത്തയായി മാറാന്‍ കഴിയാത്തവര്‍
എന്നും തീരം തേടുന്നവര്‍
കവിത നന്നായിരിക്കുന്നു
കടല്‍ കടക്കും മനസ്സാണു കവിത
പവിഴപുറ്റുകള്‍ക്കിടയില്‍ കിടന്നുറങ്ങുന്ന മത്സ്യകന്യകേ, ഒരു മയക്കം...
Post a Comment
Subscribe to Post Comments [Atom]
<< Home