Friday, June 6, 2008

മൂന്നു ലഹരികള്‍

ജീവിതത്തില്‍ മൂന്ന് ലഹരികള്
‍വീഞ്ഞിന്റെ ,പ്രേമത്തിന്റെ,കവിതയുടെ
മൂന്നിനും വേലിയേറ്റങ്ങളും
വേലിയിറക്കങ്ങളുമുണ്ടു.
മൂന്നും നിങ്ങള്‍ക്ക് തരുന്നത്
നൈമിഷിക ആനന്ദം.
വേലിയേറ്റങ്ങള്‍ നിങ്ങള്‍
സ്വപ്നങ്ങള്‍ തരുന്നു.
അറിയാതെ ഊറിവരുന്ന
പുഞ്ചിരികള്‍ തരുന്നു.
നിങ്ങള്‍ നീറ്ക്കുമിളക്കുള്ളിലാവുന്നു.
അതിന്റെ അസ്തിരത മറന്നു പോവുന്നു.
അതിനു പുറത്തെ നിറങ്ങളെ
സ്നെഹിക്കാന്‍ തുടങ്ങുന്നു.

അതിന്റെ വേലിയിറക്കം
നിങ്ങളെ ഭൂമിയിലെത്തിക്കുന്നു.
പഴയ സത്തയിലേക്കുള്ള
തിരിച്ചു പോക്കാവുന്നു.
നിറഞ്ഞ ദുഖങ്ങളുടെ
ഘോഷയാത്രയാവുന്നു.
പിന്നേയും പിന്നേയും
ലഹരിക്കു വേണ്ടിയുള്ള
കാത്തിരിപ്പാവുന്നു...

10 Comments:

At June 6, 2008 at 4:13 AM , Blogger CHANTHU said...

ഈ ചലനങ്ങലും വേലിയേറ്റ, ഇറക്കങ്ങളുമില്ലെങ്കില്‍ നമ്മളില്ലല്ലൊ. ലഹരിയാവാം ഒരു പക്ഷെ അത്‌.
നല്ല വരികള്‍. അഭിനന്ദനം.

 
At June 6, 2008 at 4:59 AM , Blogger ഗോപക്‌ യു ആര്‍ said...

good poems..i..liked ur eng poems more...

 
At June 6, 2008 at 5:16 AM , Blogger ഫസല്‍ ബിനാലി.. said...

കൊള്ളാം, ആശംസകളോടെ.......

 
At June 6, 2008 at 3:00 PM , Blogger Jayasree Lakshmy Kumar said...

ചില വേലിയേറ്റങ്ങളുടെ ഓര്‍മ്മകളില്‍ പിന്നെയുള്ള ഇറക്കങ്ങളെല്ലാം.

നല്ല വരികള്‍ സീമ

 
At June 7, 2008 at 12:40 AM , Blogger തണല്‍ said...

സീമേ,
ഈയിടെയായി ബ്ലോഗിടം മുഴുവന്‍ ലഹരികൊണ്ട് നിറയുകയാണല്ലോ..ഫസലിന്റെ ലഹരി കഴിഞ്ഞപ്പോ ദേ ഇപ്പൊ സീമക്ക് ലഹരി...!എന്തായാലും നന്നായി!

 
At June 7, 2008 at 11:02 AM , Blogger Areekkodan | അരീക്കോടന്‍ said...

ആശംസകളോടെ.......

 
At June 7, 2008 at 10:55 PM , Blogger Seema said...

വായിച്ചവര്ക്കൊക്കെ നന്ദി ട്ടൊ...

ജീവിതം തന്നെ ഒരു ലഹരി അല്ലെ തണലെ???.(ഫിലൊസൊഫിക്കല്‍ ആയതാണുട്ടൊ...)

 
At June 8, 2008 at 12:01 AM , Blogger ഗുപ്തന്‍ said...

പുതിയതൊന്നും എഴുതുന്നില്ലേ അനാമിക ?


ഈ വേഡ് വേരിഫിക്കേഷന്‍ പൊതുവേ അത്യാവശ്യമില്ലാത്ത ഒരു സംഗതിയാണ്. അത് മാറ്റാമെങ്കില്‍ നല്ലതായിരിക്കും

 
At June 8, 2008 at 3:58 AM , Blogger അബ്ദുല്‍ സമദ്‌ said...

വസന്തത്തിന്റെ രഥയാത്രകളെല്ലാം
അവസാനിക്കുന്നത്‌
ദുഖങ്ങളുടെ കടല്‍മരുഭൂമിയില്‍.
എല്ലാം അറിയാം
അരൂപിയായ നിഴലുകള്‍ക്ക്‌.
എന്നിട്ടും ലഹരിയുടെ
ശീതളിമയിലേറി
സഞ്ചരിക്കാനാണ്‌ അവര്‍ക്ക്‌ ഇഷ്ടം.
ഭൂമിയില്‍ മനുഷ്യനുള്ള
കാലത്തോളം ഈ പ്രതിഭാസം
അനസ്യൂതം തുടരും.

നല്ല വരികള്‍ കോറിയിട്ട
കൂട്ടുകാരിക്ക്‌ അഭിനന്ദനം.

 
At June 9, 2008 at 9:59 PM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

seema good one

 

Post a Comment

Subscribe to Post Comments [Atom]

<< Home