Tuesday, June 24, 2008

ജീവിതം

1
അനശ്ചിതത്വത്തിന്റെ
മാറാലയില്‍
കുടുങ്ങിപ്പോയ
ചെറു പ്രാണിയാണു
ജീവിതം.
എട്ടുകാലി
ഏതൊ മൂലയില്
‍കാത്തിരിക്കുന്നു.
നിമിഷങ്ങള്‍
എണ്ണപ്പെടുമ്പോഴും
ത്രിഷ്ണ ശമിക്കുന്നില്ല...
ചിറകടിച്ചു പറക്കാന്‍
തുടങ്ങി തളര്‍ന്നു
താഴെവീണു എട്ടുകാലിയ്ക്ക്
ഭക്ഷണമാവുന്നു....
2
ജീവിതത്തിന്റെ പൂര്‍ണ്ണത
കാണിച്ചു തരുന്നത്
ചുരുക്കം നിമിഷങ്ങളാണു
നിമിഷങ്ങളില്‍ ജീവിച്ചു
പിന്നെ ഓര്‍മകളിലൂടെ
മുന്നോടു പോവുന്നു.
പിന്നെയും പിന്നേയും
പാറകളിലടിച്ചു
പിന്തിരിഞ്ഞോടുന്ന
തിരകളെ പോലെ
അനുഭവങ്ങളുടെ
കുത്തൊഴുക്കു
അവസാനിക്കുന്നതേയില്ല.
അസ്തമയങ്ങള്‍ക്കു
കൊടുക്കാന്‍
‍കൈമുതലായി
അനുഭവങ്ങള്‍ മാത്രം.
രാത്രിയാവുന്നതോടെ
ഒക്കെ ശാന്തമാവുന്നു....
പിന്നെ ഉണരാത്ത
ഉറക്കമാണു.
സ്വപ്നങ്ങള്‍ ഇല്ലാത്ത
നീണ്ട നിദ്ര....

10 Comments:

At June 24, 2008 at 4:56 AM , Blogger ഫസല്‍ ബിനാലി.. said...

ചുരുക്കം ചില
നിമിഷങ്ങളില്‍ ജീവിച്ചു
പിന്നെ ഓര്‍മകളിലൂടെ
മുന്നോടു പോവുന്നു.

Well.......

 
At June 24, 2008 at 6:01 AM , Blogger രഘുനാഥന്‍ said...

ജീവിതം ഒരു ഗാനം .......സീമയുടെ പേനക്ക് സീമകള്‍ ഇല്ലാതിരിക്കട്ടെ !!

 
At June 24, 2008 at 6:37 AM , Blogger OAB/ഒഎബി said...

സ്വപ്നങ്ങളില്ലാത്ത നീണ്ട നിദ്ര...ആഗ്രഹിച്ചു പോവുന്നു ഞാന്‍.


ഭാവുകങ്ങള്‍.

 
At June 24, 2008 at 6:41 AM , Blogger Sharu (Ansha Muneer) said...

ചുരുക്കം ചില നിമിഷങ്ങളിലെങ്കിലും ജീവിക്കാന്‍ കഴിഞ്ഞാല്‍ അതു മതി...

 
At June 24, 2008 at 8:46 AM , Blogger ദിലീപ് വിശ്വനാഥ് said...

അനശ്ചിതത്വത്തിന്റെ
മാറാലയില്‍
കുടുങ്ങിപ്പോയ
ചെറു പ്രാണിയാണു
ജീവിതം.

നല്ല വരികള്‍!

 
At June 24, 2008 at 7:28 PM , Blogger ജിതൻ said...

ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍!!!! നല്ല വരികള്‍......വരികളില്‍ എന്തേ ഇത്രേം വിഷാദം......????

 
At June 24, 2008 at 10:05 PM , Blogger SreeDeviNair.ശ്രീരാഗം said...

സീമ..
ഇത്രചെറുപ്പത്തില്‍,
ഇത്രയും,
ചിന്തകളോ?
ഇഷ്ടമായീ..


ചേച്ചി.

 
At June 25, 2008 at 1:40 PM , Blogger Unknown said...

ജീവിതം ഒരിക്കലും പൂര്‍ണമാകാത്ത ഒരു ചിത്രമാണ്

 
At June 26, 2008 at 12:53 AM , Blogger ഒരു സ്നേഹിതന്‍ said...

"ചുരുക്കം ചില
നിമിഷങ്ങളില്‍ ജീവിച്ചു
പിന്നെ ഓര്‍മകളിലൂടെ
മുന്നോടു പോവുന്നു."

നല്ല വരികള്‍ ഇഷ്ടപ്പെട്ടു...
ആശംസകള്‍...
ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കി കൂടെ...

 
At July 7, 2008 at 12:24 AM , Blogger അബ്ദുല്‍ സമദ്‌ said...

ജീവിതത്തെക്കുറിച്ചുള്ള
നിര്‍വചനം കൊള്ളാം..


ജീവിതത്തിന്റെ തീച്ചൂടല്ല
മരണത്തിന്റെ ശൈത്യമാണ്‌
എനിക്കിഷ്ടം.
അതുകൊണ്ടാണ്‌
ഞാന്‍ മരണത്തിലേക്ക്‌
മൗനമായി സഞ്ചരിക്കുന്നത്‌...

ഇത്‌ എന്റെ വക ഇരിക്കട്ടെ...
samadpamburuthi30@gmail.com

 

Post a Comment

Subscribe to Post Comments [Atom]

<< Home