Tuesday, July 8, 2008

മഴ

എനിക്കു കവിതയുടെ
പെരുമഴക്കാലം.
ഈ കണ്ണീരും മഴയും
ഏറ്റക്കുറച്ചിലോടെ പെയ്യുന്നു...
ഒഴുകിയിറങ്ങുന്ന നീറ്ത്തുള്ളികള്
‍മണ്ണില്‍ അടയാളങ്ങള്‍ സ്രിഷ്ടിച്ചു
അപ്രത്യക്ഷമാവുന്നു...
ഈ നീറ്ക്കുമിളകളെന്റെ
സ്വപ്നങ്ങളാണ്‍...
രാത്രിയില്‍
കള്ളക്കാമുകനാവുന്ന മഴ
ആറ്ത്തൊലിച്ചു
പെയ്തുതോറ്ന്നൊഴിയുമ്പോള്‍
ഭൂമി പുതു പെണ്ണാവുന്നു...
അവളുടെ തുടുപ്പ്
ഇലകളീല്‍ പൂവില്
‍എനിയ്ക്കു മനസ്സു നിറയാന്‍
തുടങ്ങുകയായ്....

7 Comments:

At July 8, 2008 at 10:47 AM , Blogger ഗോപക്‌ യു ആര്‍ said...

ഇവിടെയിപ്പൊള്‍ മഴയില്ല!



എങ്കിലും
മനസ്സില്‍
മഴ
നിലക്കുകയില്ലല്ലൊ!

 
At July 8, 2008 at 10:10 PM , Blogger Shaf said...

‍എനിയ്ക്കു മനസ്സു നിറയാന്‍
തുടങ്ങുകയായ്....

 
At July 9, 2008 at 12:56 AM , Blogger sv said...

പ്രണയം ഒരു മഴയായി മാറുന്നു...
പെയ്തു തോരാത്ത മഴ പൊലെ ...
ഒരിക്കലും തോരാത്ത കണ്ണുനീര്‍ മഴ അല്ലെ...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

 
At July 9, 2008 at 1:33 AM , Blogger CHANTHU said...

നല്ല രസമുണ്ടിത്‌ വായിക്കാന്‍.

 
At July 9, 2008 at 2:28 AM , Blogger ഒരു സ്നേഹിതന്‍ said...

"രാത്രിയില്‍
കള്ളക്കാമുകനാവുന്ന മഴ
ആറ്ത്തൊലിച്ചു
പെയ്തുതോറ്ന്നൊഴിയുമ്പോള്‍
ഭൂമി പുതു പെണ്ണാവുന്നു..."

ഈ വരി പ്രത്യേകമായി ഇഷ്ടപ്പെട്ടു...

വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കി കൂടെ...

 
At July 9, 2008 at 10:23 AM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴ പെയ്യട്ടെ...

 
At July 10, 2008 at 1:26 AM , Blogger ബഷീർ said...

കവിതകള്‍ വായിച്ചു.
നന്നായിട്ടുണ്ട്‌..

ബ്ലോഗിന്റെ റ്റൈറ്റില്‍സ്‌ മനോഹരമായിട്ടുണ്ട്‌.. ഇതെങ്ങിനെ ഒപ്പിച്ചു.. ആ രഹസ്യമൊന്ന് പറയാമോ.. ; )

pls remvoe word verification if u dont mind

 

Post a Comment

Subscribe to Post Comments [Atom]

<< Home