Friday, July 11, 2008

ഈ സ്നേഹം

1
എനിക്കു നിന്നൊടുള്ള സ്നെഹം
ഒരു വിത്തായിരുന്നു.
അതിനു മുള വന്നു
ചെടിയായി ഇപ്പോള്‍
വൃക്ഷമായി
പന്തലിച്ചു നില്‍ക്കുന്നു.
വരും ശിശിരത്തില്‍
ഇതിന്റെ ഇല പൊഴിഞ്ഞ്
വേരില്‍ പുഴു വന്നു ഉണങ്ങി
മണ്ണോടു ചേര്‍ന്നുറങ്ങുമെന്നു
എന്തേ എനിയ്ക്കു തോന്നുന്നു.?
2
ഈ കണ്ണുകളിലേയ്ക്കു നോക്കി
നൂറു വട്ടം നീ പറഞ്ഞിരിക്കുന്നു
എന്നെ ഒരുപാടിഷ്ടമാണെന്ന്.
പക്ഷെ നിന്റെ മൗനത്തെ
എന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നു.
ഒരു ഇളം തെന്നലില്‍ പോലും
ഈ മനസ്സ് ഇളകിയാടുന്നത്
എന്തു കൊണ്ടാണ്?
നിറങ്ങള്‍ സംഗമിച്ചുണരുന്ന കറുപ്പിനെ
ഭയപ്പെടുന്നതെന്തിനാണു?
എന്റെ അരക്ഷിതത്വം
കടും ചായങ്ങള്‍ തേച്ച്
കെട്ടിയാടുന്ന കോലങ്ങളുടെ
മുഖങ്ങളിലുണ്ട്.
ഈ രാത്രിയില്‍ ഞാന്‍
വല്ലാതെ തനിച്ചാണു.

10 Comments:

At July 11, 2008 at 12:51 PM , Blogger Seema said...

Word Verification eduthu kalanju tto!

 
At July 11, 2008 at 11:51 PM , Blogger മാന്മിഴി.... said...

കുട്ടീ.........തനിച്ചാവുന്നതല്ലെ നല്ലത്.........

 
At July 12, 2008 at 1:28 AM , Blogger CHANTHU said...

മണ്ണോടു ചേര്‍ന്നത്‌ വീണ്ടും തളിര്‍ത്ത്‌ മരമായി, കാറ്റിലാടുന്ന ചില്ലകളായ്‌, ചില്ലയിലിരിക്കാന്‍ പാട്ടു പാടുന്ന കൂട്ടുകാരെത്തുന്ന വീണ്ടെടുപ്പ്‌ ഉണ്ടാവുമല്ലൊ നാളെ...

 
At July 12, 2008 at 12:52 PM , Blogger Unknown said...

ഈ കണ്ണുകളിലേയ്ക്കു നോക്കി
നൂറു വട്ടം നീ പറഞ്ഞിരിക്കുന്നു
എനിക്ക് നിന്നെ ഇഷടമാണെന്ന് അല്ലെ
ഞാനും എത്രയോ വട്ടം
അവളൊട് ഇതേ വാചകം
പറഞ്ഞിരിക്കുന്നു
എന്നിട്ടും അവള്‍
കാണാതെ പോയി എന്നെ

 
At July 15, 2008 at 5:33 AM , Blogger Sunith Somasekharan said...

kollaam nalla varikal...

 
At July 16, 2008 at 11:41 AM , Blogger Sarija NS said...

nice.....

 
At July 17, 2008 at 5:07 AM , Blogger ഒരു സ്നേഹിതന്‍ said...

ഈ സ്നേഹം അസ്സലായിരിക്കുന്നു...

ആശംസകള്‍...

 
At July 21, 2008 at 9:29 PM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

good one :)

 
At July 22, 2008 at 8:56 AM , Blogger ഹാരിസ്‌ എടവന said...

ഏകാന്തതയില്‍
നീ കടന്നു വരുന്നു
പിന്നെ പ്രണയവും

 
At September 14, 2008 at 11:58 AM , Blogger അസ്‌ലം said...

ആ പ്രണയം വേണ്ടായിരുന്നു...!
മനസ്സിനേ തണുപ്പിക്കാൻ വല്ലാത്ത കഷ്ടമാണു
കുട്ടീ...........
-മനു-

 

Post a Comment

Subscribe to Post Comments [Atom]

<< Home