Tuesday, July 22, 2008

രാത്രികളും പകലുകളും

ചുവന്ന സൂര്യനില്‍
‍ഞാന്‍ കണ്ടത്‌
നിന്റെ തീക്ഷ്ണത
രാത്രികളിലെ
നിലാവെളിച്ചത്തിലൂടെ
നീ തന്നത്‌
സാമീപ്യത്തിന്റെ സാന്ത്വനം.
സന്ധ്യകള്‍ക്കു നിന്റെ
തളര്‍ന്ന മുഖത്തിന്റെ ഛായ
എന്റെ ദിവസം മുഴുവനിലും
പിന്നെ രാത്രിയില്‍ സ്വപ്നങ്ങളിലും
നീ നിറയാന്‍ തുടങ്ങിയപ്പോള്‍
‍എന്റെ കണ്ണുകളില്‍
‍നഷ്ടപ്പെട്ട പുഞ്ചിരി
ഓടിയെത്തിയിരിക്കുന്നു...
പകലുകളോടൊപ്പം ഞാനിന്നു
രാത്രികളെയും സ്നേഹിച്ചു
തുടങ്ങിയിരിക്കുന്നു....

14 Comments:

At July 22, 2008 at 4:39 AM , Blogger Unknown said...

ആദ്യ തേങ്ങ എന്റെ വക
ഠേ
സീമേ സീമയുടെ എല്ലാം കവിതകളും വായിക്കാറുണ്ട്.ഏല്ലാം കവിതകള്‍ക്കും പറയാന്‍
പ്രണയം പ്രണയനൊമ്പരം,പ്രണയപ്രതീക്ഷകള്‍
അല്ല ഈ പ്രണയമല്ലാണ്ട് വേറെ ഒന്നും എഴുതാനില്ലെ.
പുതുമയുള്ള എന്തെലും വിഷയങ്ങള്‍ അവതരിപ്പിക്ക്
കുട്ടി

 
At July 22, 2008 at 4:43 AM , Blogger Sharu (Ansha Muneer) said...

പ്രണയമാണല്ലോ വിഷയം. ഞാനും കൂടുതലെഴുതുന്നത് അതിനെ കുറിച്ചായതു കൊണ്ടാകും എനിക്കിതിഷ്ടായി :)

 
At July 22, 2008 at 8:20 AM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചുവന്ന സൂര്യനില്‍
‍ഞാന്‍ കണ്ടത്‌
നിന്റെ തീക്ഷ്ണത
രാത്രികളിലെ
നിലാവെളിച്ചത്തിലൂടെ
നീ തന്നത്‌
സാമീപ്യത്തിന്റെ സാന്ത്വനം.
സന്ധ്യകള്‍ക്കു നിന്റെ
തളര്‍ന്ന മുഖത്തിന്റെ ഛായ

ഇത് വളരെ ഇഷ്ടമായി

 
At July 22, 2008 at 8:54 AM , Blogger ഹാരിസ്‌ എടവന said...

ഒന്നുമിഷ്ടമെല്ലാ‍ത്തെനിക്കു
നിന്നെയിഷ്ടമാ‍യി
പിന്നെയല്ലാമിഷ്ടമായി

 
At July 22, 2008 at 10:23 AM , Blogger siva // ശിവ said...

നല്ല വരികള്‍...എനിക്കും രാത്രിയെയാ കൂടുതല്‍ ഇഷ്ടം...

സസ്നേഹം,

ശിവ.

 
At July 22, 2008 at 3:09 PM , Blogger The Beast said...

:)

 
At July 22, 2008 at 7:59 PM , Blogger sreejith said...

വളരെ നന്നായിരിക്കുന്നു വീണ ചേച്ചി......അധികം നീണ്ടു പോവാതെ ആശയ വ്യക്തതയോടെ എഴുതിയിരിക്കുന്നു.....
“എന്റെ ദിവസം മുഴുവനിലും
പിന്നെ രാത്രിയില്‍ സ്വപ്നങ്ങളിലും
നീ നിറയാന്‍ തുടങ്ങിയപ്പോള്‍“
ഇതു വളരെ ഇഷ്ടപെട്ടു...നല്ല ചിന്ത.....ആ‍ശംസകളോടെ,ശ്രീജിത്

 
At July 22, 2008 at 10:06 PM , Blogger Seema said...

"ഏല്ലാം കവിതകള്‍ക്കും പറയാന്‍
പ്രണയം പ്രണയനൊമ്പരം,പ്രണയപ്രതീക്ഷകള്‍
അല്ല ഈ പ്രണയമല്ലാണ്ട് വേറെ ഒന്നും എഴുതാനില്ലെ.
പുതുമയുള്ള എന്തെലും വിഷയങ്ങള്‍ അവതരിപ്പിക്ക്
കുട്ടി"

പ്രണയം പ്രണയനൊമ്പരം,പ്രണയപ്രതീക്ഷകള്‍ ഇതൊക്കെ ഏതു ജീവിതത്തിനും മാറ്റും മധുരവും തരുന്ന വസ്റ്റുക്കള്‍...അതു കൊണ്ടു ഞാന്‍ അതിനെ പറ്റിപറയാന്‍ ഇഷ്റ്റപ്പെടുന്നു....വിഷയത്തിന്റെ പുതുമയല്ല കാര്യം....ഒരു വിഷയം നമ്മള്‍ എങിനെ അവതരിപ്പിക്കുന്നുവെന്നുല്ലതാനു അല്ലെ ?(ഞാന്‍ അതില്‍ പെര്‍ഫെക്‍റ്റ് ആണുന്നു അല്ലാട്ടൊ ഉദ്ദെശിച്ചത്...അങ്ങനത്തെ ഒരു വിചാരവും എനിക്കില്ല...)പ്രണയത്തെ പറ്റി പറഞ്ഞാല്യും വായിച്ചാലും തീരാത്തത്ര കവിതകളുണ്ട്...എന്നിട്ടും നമ്മള്‍ പ്രണയത്തെ ഇഷ്റ്റപ്പെടുന്നു...ഏതായലും അനൂപിന്റെ അഭിപ്രായം മാനിച്ചു അടുത്ത കവിതയുടെ വിഷയം പ്രണയമല്ല....

കവിത വായിച്ചവര്‍ക്കൊക്കെ നന്ദി...

ഹാരിസ് എന്നെ ഇഷ്റ്റപ്പെടണ്ടാട്ടൊ...കവിതയെ ഇഷ്റ്റപ്പെട്ടാല്‍ മതി....

എന്റെ പേരുതെറ്റിയല്ലൊ sreejithe?ഞാന്‍ സീമചേച്ചിയല്ലെ?

 
At July 23, 2008 at 12:03 AM , Blogger ഒരു സ്നേഹിതന്‍ said...

“പകലുകളോടൊപ്പം ഞാനിന്നു
രാത്രികളെയും സ്നേഹിച്ചു
തുടങ്ങിയിരിക്കുന്നു....“

നല്ല ചിന്ത... നന്നായിരിക്കുന്നു..

 
At July 23, 2008 at 2:23 AM , Blogger Rafeeq said...

എവിടെയും നിന്റെ ഛായ, രാത്രിയിലും നീ നിറയുമ്പോള്‍, കാത്തിരിക്കുന്നു ഞാന്‍..

കൊള്ളാം ഇഷ്ടായി. നല്ല വരികള്‍

 
At July 23, 2008 at 4:24 AM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

നോക്കുന്നിടത്തെല്ലാം പ്രണയിയുടെ രൂപം മാത്രം...
പ്രകൃതിക്കും പ്രണയിയുടെ ഭാവം

 
At July 23, 2008 at 6:01 AM , Blogger ഉപാസന || Upasana said...

രാത്രികളിലെ
നിലാവെളിച്ചത്തിലൂടെ
നീ തന്നത്‌
സാമീപ്യത്തിന്റെ സാന്ത്വനം.

നല്ല വരികള്‍..!
കീപ്പിറ്റ് അപ്
:-)
ഉപാസന

 
At July 23, 2008 at 8:29 AM , Blogger ഗുപ്തന്‍ said...

നന്നായി :)

 
At July 27, 2008 at 6:59 AM , Blogger OAB/ഒഎബി said...

ഇവിടെ നിലാവിനഴകില്ല... നിഴലില്ല... അതിനാല്‍ പ്രണയവും ഇല്ല.എന്നാലും എനിക്കും രാത്രിയെ നല്ല ഇഷ്ടമാണ്‍. (പകല്‍ ഇല്ലായിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്). കാ‍രണം അപ്പഴേ ഒന്നു വിശ്രമിക്കാന്‍ കൂടൂ...

ഗീതാഞജലികള്‍ നന്നാവുന്നു. നന്ദി സീമ.

 

Post a Comment

Subscribe to Post Comments [Atom]

<< Home