Monday, July 28, 2008

കഴുകന്‍

അവളെക്കാത്ത് എവിടെയോ
മാംസദാഹിയായ കഴുകനിരിക്കുന്നു.
അതിന്റെ കണ്ണുകളില്‍ ചോര
രാത്രി അവ രണ്ടു കനല്‍കട്ടകള്‍
‍കഴുകനു മദ്യത്തിന്റെ ഗന്ധം
അവള്‍ ഓക്കാനിക്കുന്നു
എവിടെയൊ ജനല്പാളിക്കിടയിലൂടെ
ഉള്ളീലേയ്ക്കു എത്തിനോക്കുന്ന
പ്രകാശകിരണത്തിലേക്കു
അവള്‍ വിരണ്ടോടുന്നു...

10 Comments:

At July 28, 2008 at 9:33 AM , Blogger Seema said...

എവിടെയൊക്കെയൊ പീഡനത്തിനിരവയാവുന്ന മുഴുവന്‍ പെങ്കുട്ടികള്‍ക്കും വേണ്ടീ സമറ്പ്പിക്കുന്നു....

 
At July 28, 2008 at 7:55 PM , Blogger ശ്രീ said...

വരികളും സമര്‍പ്പണവും നന്നായി.

 
At July 29, 2008 at 12:47 AM , Blogger sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

 
At July 29, 2008 at 1:48 AM , Blogger Sharu (Ansha Muneer) said...

വരികള്‍ നല്ലത്. സമര്‍പ്പണവും.

കുറച്ചുകൂടി എഴുതാമാ‍യിരുന്നു. പെട്ടെന്ന് തീര്‍ത്ത പോലെ.

 
At July 29, 2008 at 7:07 AM , Blogger GLPS VAKAYAD said...

അപൂര്‍ണ്ണതയ്ക്കുമൂണ്ട് ഭംഗി

 
At July 29, 2008 at 8:17 AM , Blogger siva // ശിവ said...

നല്ല ഭാവന...നല്ല വരികള്‍...

ഇന്ന് ഏറെപ്പേര്‍ക്കും കഴുകന്റെ ആ നോട്ടവും മദ്യത്തിന്റെ ഗന്ധവും ഏറെ ഇഷ്ടമാണെന്നാണ് അവളുമാരൊക്കെ പാടി നടക്കുന്നുണ്ട്...

 
At July 29, 2008 at 12:06 PM , Blogger Unknown said...

അവളെ കാത്തിരിക്കുന്ന കഴുകന്‍ സാമൂഹിമായ
ഒരു പ്രശനമായി മാറിയതില്‍ സന്തോഷം.
സാധാരണ പറയാറുള്ള പ്രണയകവിതകളില്‍ നിന്നും എന്തു കൊണ്ടോ ഇത് വേറിട്ട് നിലക്കുന്നു.
കൊള്ളാം സീമ
സസേനെഹം
പിള്ളേച്ചന്‍

നഹം.

 
At July 31, 2008 at 1:17 AM , Blogger സ്നേഹതീരം said...

കഴുകന്മാരെ തിരിച്ചറിയാന്‍,
പെണ്‍കുട്ടികള്‍ പഠിക്കേണ്ടിയിരിക്കുന്നു.
തീനാളത്തിന്റെ പ്രൌഢഭംഗിയില്‍ മയങ്ങി
ഓടിയണയുന്ന ഈയാമ്പാറ്റകള്‍,
തീയുടെ ക്രൂരമായ മുഖം കാണുന്നില്ല,
സ്വന്തം ചിറകുകള്‍ കരിഞ്ഞുവീഴും വരെ.
ഈ ചിന്ത എന്റെ മനസ്സിനെയും വല്ലാതെ
വേദനിപ്പിക്കുന്നു.

ഈ വലിയ ആരവത്തിനും മീതെ
ഉയര്‍ന്നുകേള്‍ക്കാന്‍ തക്കവണ്ണം
ഉറക്കെ വിളിച്ചുപറയാന്‍
കഴിഞ്ഞെങ്കില്‍..

 
At August 2, 2008 at 1:48 AM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

ആശംസകള്‍

 
At August 5, 2008 at 12:38 AM , Blogger Seema said...

വായിച്ച എല്ലാവര്‍ക്കും നന്ദി.

 

Post a Comment

Subscribe to Post Comments [Atom]

<< Home