Monday, August 4, 2008

മരണത്തിന്റെ നിറങ്ങള്‍

"മരണത്തിനു എത്ര നിറങ്ങള്‍?"
അവന്‍ ചോദിച്ചു.

"അശുദ്ധിയുടെ നീലപ്പില്‍
ശ്വാസം നേര്‍ത്തു വരുമ്പോള്‍
‍അതിനു ആകാശവര്‍ണ്ണം
തികഞ്ഞ ശാന്തിയില്‍
പരിശുദ്ധിയുടെ വെളുപ്പ്‌
പിന്നെ നിന്റെ പ്രണയത്തിന്റെ
തീക്ഷ്ണതയുറ്റുന്ന ചുവപ്പ്‌
മന്ത്രങ്ങളുടെ മുറുമുറുപ്പില്‍
‍എങ്ങും വേദനയുടെ മഞ്ഞിപ്പു"

"നീ പറഞ്ഞതൊക്കെ തെറ്റ്‌.
മരണത്തിന്റെ നിറം കറുപ്പാണു.
ഇരുളിന്റെ,ഭീതിയുടെ കറുപ്പ്‌..."

9 Comments:

At August 4, 2008 at 11:05 AM , Blogger ഗോപക്‌ യു ആര്‍ said...

onnu kooti nannaakkaamaayirunnu
nalla aashayamaanu
pinne maranathinte niram white
alle?

 
At August 4, 2008 at 11:11 AM , Blogger OAB/ഒഎബി said...

ഒന്നും ഉറപ്പില്ല. ഒന്നെല്ലാറ്ക്കുമറിയാം.... മരണം. അതിനെന്തു നിറമായാലും സ്വീകരിക്കേണ്ടി വരും.

 
At August 4, 2008 at 7:50 PM , Blogger Rajeesh said...

മരണത്തിന്റെ നിറം ഗോപക്ക് ചേട്ടന്‍ പറഞ്ഞതു പോലെ വെളുപ്പല്ലേ ? വെള്ള പട്ടട പുതപ്പിച്ച് നിശ്ചലനായി നിശബ്ദം വരു‌ന്ന വാഹകന്‍...ശുദ്ധി കലശം കഴിഞ്ഞു വര്‍ണങ്ങളില്‍ നിന്നകന്ന ഒരു പരിത്യാഗിയുടെ ഇഷ്ട വര്‍ണം... അത് വെളുപ്പല്ലേ ? ഒരു വാക്ക് തര്‍ക്കത്തിനില്ല...

 
At August 5, 2008 at 12:36 AM , Blogger Seema said...

മരണത്തിന്റെ നിറം വെളുപ്പു തന്നെ ആവണമെന്നുണ്ടൊ?എല്ലാ നിറങ്ങളും സംഗമിച്ചുയരുന്ന കറുപ്പായിക്കൂടെ?അതില്‍ സൂക്ഷിച്ചു നോക്കു..വെളുപ്പുമുണ്ടു...

മരണം ഒരു ശുന്യതയാണു.ശുന്യതയുടെ നിറം കറുപ്പു.
മരണ രഹസ്യം നിഗൂഡമാണു.നിഗൂഡതയുടെ നിറം കറുപ്പു.

പിന്നെ അതു "അവന്‍ പറഞ്ഞപോലെ ഭീതിയാണു.."അതിന്റെ നിറവും കറുപ്പു.
എല്ല നെഗറ്റീവ്‌ ഇമൊഷന്‍സിന്റെയും സംഗമമാണു....അതിനാല്‍ അതിന്റെ നിറം കറുപ്പു....

and after all its a BLACK TRUTH...yes u r free to differ....

 
At August 5, 2008 at 1:59 AM , Blogger കാസിം തങ്ങള്‍ said...

മരണത്തിന്റെ നിറമെന്തോ ആവട്ടെ, മരണമെന്ന പ്രതിഭാസമെത്ര സത്യം

 
At August 5, 2008 at 2:18 AM , Blogger ശ്രീലാല്‍ said...

വേദനയുടെ നിറമെന്ത് ? അതുതന്നെ മരണത്തിനും.

 
At August 5, 2008 at 2:55 AM , Blogger ശ്രീ said...

അതു തന്നെ

 
At August 5, 2008 at 9:05 AM , Blogger Sarija NS said...

ഞാന്‍ അവനോട് യോജിക്കുന്നു.
മരണത്തിന്‍റെ നിറം കറുപ്പാണ്

 
At August 7, 2008 at 2:23 AM , Blogger സ്നേഹതീരം said...

മരണം..
അത് ഉറക്കമാണ്.
എന്നാലും എല്ലാം കാണും,
കേള്‍ക്കും..
ഒരു സ്വപ്നത്തിലെന്നോണം..
ആ സ്വപ്നങ്ങളില്‍
എല്ലാ നിറങ്ങളും ഉണ്ടാവും..
വെളിച്ചമുണ്ടാവും,
ഇരുട്ടുണ്ടാവും,
എങ്കിലും,ഉറക്കമെന്നത്
ഉറക്കം തന്നെയാണ്
സ്വപ്നങ്ങളില്‍ ജീവിച്ച്
ഇനിയുമൊരിക്കല്‍
ഉണരാന്‍ വേണ്ടിയുള്ള ഉറക്കം..


അയ്യോ ! :) എന്നോടാരും വഴക്കിനു വരല്ലേ !!

 

Post a Comment

Subscribe to Post Comments [Atom]

<< Home