Friday, August 15, 2008

വാക്കുകള്‍

എന്റെ വാക്കുകള്‍
നിന്റെ നെഞ്ചില്‍
വീണു ചിതറിയപ്പോള്‍
‍നീ പരാതി പറഞ്ഞു.
"എന്റെ നെഞ്ചു പൊള്ളുന്നു"
ഇത്‌ നീ കോരിയൊഴിച്ച
അഗ്നി കൊണ്ടുരുക്കിയെടുത്ത
കനല്‍കട്ടകളെന്നു
നീ എന്തെ മറന്നു പോയി?
നിന്റെ പ്രണയം
എന്നില്‍ ആളിക്കത്തുകയാണു.
എവിടെയൊക്കെയോ
നനഞ്ഞു വീണ
മഷി പരന്ന
കടലാസുകൂട്ടത്തെ വരെ
കത്തിച്ചു കൊണ്ട്‌
തീയാളിക്കത്തുകയാണു.
ഈ ജ്വാല എന്നില്‍
‍ഒരു പിടി വെണ്ണീറില്‍
കൊണ്ടെത്തിക്കുമെന്നു
നിനക്കറിയില്ല???

17 Comments:

At August 16, 2008 at 1:03 AM , Blogger അനില്‍@ബ്ലോഗ് // anil said...

"ഇത്‌ നീ കോരിയൊഴിച്ച
അഗ്നി കൊണ്ടുരുക്കിയെടുത്ത
കനല്‍കട്ടകളെന്നു ..."


കൊള്ളാട്ടൊ, നല്ല ഉപമ, പ്രണയത്തിന്റെ തീവ്രത ശരിക്കും മനസ്സില്‍തട്ടുന്നു.

 
At August 16, 2008 at 2:59 AM , Blogger sandoz said...

നൂറ്റൊന്നില്‍ വിളിക്കൂ...
ഫയര്‍ എഞ്ചിന്‍..ഫയര്‍ എഞ്ചിന്‍..‍

 
At August 16, 2008 at 5:57 AM , Blogger High Power Rocketry said...

: )

 
At August 16, 2008 at 7:10 AM , Blogger Sunith Somasekharan said...

ഇത്‌ നീ കോരിയൊഴിച്ച
അഗ്നി കൊണ്ടുരുക്കിയെടുത്ത
കനല്‍കട്ടകളെന്നു
നീ എന്തെ മറന്നു പോയി?
nalla chodyam ... midukkiyaanallo....

 
At August 16, 2008 at 11:40 AM , Blogger നരിക്കുന്നൻ said...

പ്രണയാഗ്നി കോരിയൊഴിച്ച് ഒരു കവിത. നന്നായിരിക്കുന്നു.

 
At August 16, 2008 at 1:06 PM , Blogger OAB/ഒഎബി said...

ലേശം വെള്ളം തെളിക്കാനാരുമില്ലേ ഈ ബൂലോഗത്തില്‍ എന്ന് ചോദിക്കാന്‍ തോന്നണില്ല. അത്രക്ക് നന്നായത് കൊണ്ട് തന്നെ..

 
At August 16, 2008 at 6:54 PM , Blogger ഹരീഷ് തൊടുപുഴ said...

വാഹ്....നല്ല കവിത....അഭിനന്ദനങ്ങള്‍

 
At August 18, 2008 at 3:24 AM , Blogger അനില്‍ വേങ്കോട്‌ said...

This comment has been removed by the author.

 
At August 18, 2008 at 3:26 AM , Blogger അനില്‍ വേങ്കോട്‌ said...

പ്രണയത്തെ കുറിച്ചു പരത്തി പറയുകയല്ല അതിനിടയിലെ നേര്‍ത്ത സ്ഥലികളില്‍ സഞ്ഞരിക്കുകയാണ് കവിത

 
At August 18, 2008 at 7:45 AM , Blogger Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"അഗ്നി കൊണ്ടുരുക്കിയെടുത്ത
കനല്‍കട്ടകളെന്നു.."
?

 
At August 19, 2008 at 8:41 PM , Blogger joice samuel said...

നന്നായിട്ടുണ്ടു...
നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

 
At August 21, 2008 at 10:55 PM , Blogger സ്നേഹതീരം said...

നല്ല വരികള്‍..
ഇനി ഞാനൊരു സ്വകാര്യം പറയട്ടെ?


നിന്നിലെ പ്രണയം
പുഴയായ് ഒഴുകട്ടെ
കനലുകളെയെല്ലാം കെടുത്തട്ടെ
അവന്റെ പൊള്ളുന്ന നെഞ്ചില്‍‍‍
കുളിരായ് നിറയട്ടെ, മറക്കുക
അവന്‍ കോരിയൊഴിച്ച അഗ്നിയെയും
ആ ഒരു പിടി വെണ്ണീറിനെയും

 
At August 23, 2008 at 4:19 AM , Blogger ഒരു സ്നേഹിതന്‍ said...

എന്റെ വാക്കുകള്‍
നിന്റെ നെഞ്ചില്‍
വീണു ചിതറിയപ്പോള്‍
‍നീ പരാതി പറഞ്ഞു.
"എന്റെ നെഞ്ചു പൊള്ളുന്നു"

കൊള്ളാം...

 
At August 27, 2008 at 11:28 PM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായിരിക്കുന്നു...
പിന്നെ “ഇത് നീ കോരിയൊഴിച്ച അഗ്നി കൊണ്ട് ഉരുക്കിയെടുത്ത കനല്‍ക്കട്ടകള്‍” .. ആശയം ഇഷ്ടായി, എന്നാലും അഗ്നി കൊണ്ടുരുക്കിയെടുത്ത കന്‍ല്‍ക്കട്ടകള്‍ എന്നതില്‍ എന്തോ ഒരപാകത ഇല്ലേ? ..അഗ്നി കൊണ്ട് നീറ്റിയെടുത്ത കന്‍ല്‍ക്കട്ടകള്‍ എന്ന് പറയുന്നതാവില്ലേ ഒന്നൂടി ശരി? വെറുതെ ഒരഭിപ്രായമാണ്‍ ട്ടോ... ആശയം നന്നാ‍യിട്ടുണ്ട്..

 
At August 29, 2008 at 4:48 AM , Blogger Seema said...

എനിക്കും അതില്‍ ഒരു അപാകത തൊന്നുന്നുണ്ടു കിചു ചിന്നു...വേണ്ട രീതിയില്‍ തിരുത്തിയേക്കാം....

 
At October 5, 2008 at 12:32 AM , Blogger വിജയലക്ഷ്മി said...

nalla kavitha abhinadhanangal.vaychathu randum eshtamayi.veendumvaram.

 
At January 26, 2009 at 3:12 AM , Blogger Sureshkumar Punjhayil said...

കൊള്ളാം...ആശംസകള്‍...!

 

Post a Comment

Subscribe to Post Comments [Atom]

<< Home