Wednesday, September 10, 2008

ഹൃദയമിടിപ്പ്‌

1
ഹൃദയമിടിപ്പിനും താളമുണ്ടെന്നു
നീയെന്നെ പടിപ്പിക്കുന്നു.
നിന്നിലേക്കുള്ള ദൂരം
അതിന്റെ മിടിപ്പുനിശ്ചയിക്കുന്നു...
നിന്റെ മൗനങ്ങളില്‍എ
നിക്കവയെ തീര്‍ത്തും
നഷ്ടപ്പെടുന്നു...
പ്രണയത്തില്‍
ഹൃദയമിടിപ്പിന്റെ സ്താനം
ഞാന്‍ അറിഞ്ഞു തുടങ്ങുന്നു..
2
ക്ലോക്കിനും ഹൃദയമിടിപ്പിനും
ഒരേ താളം.
രണ്ടും ഒരുപോലെ
മിടിച്ചു കൊണ്ടേയിരിക്കുന്നു.
ബാറ്ററിയുടെ ആയുസ്സു
ക്ലോക്കിന്റെ വേഗത
നിശ്ചയിക്കുന്നു...
വയസ്സു ഹൃദയത്തിന്റെയും.
രണ്ടും ഒരു ദിനം നിലയ്ക്കുന്നു.
പിന്നെ നിശബ്ദത.
ഒറ്റവ്യത്യാസം-
ബാറ്ററി മാറുമ്പൊഴെക്കും
ക്ലോക്ക്‌ സജീവമാകുന്നു...
ഹൃദയം????

16 Comments:

At September 10, 2008 at 12:18 PM , Blogger നസീര്‍ കടിക്കാട്‌ said...

-നീയാ റോസാപ്പൂ എന്തു ചെയ്തു?

-ഞാനതു ചവുട്ടിയരച്ചു കളഞ്ഞു..

-ഓ,അതെന്റെ ഹ്ര്‌ദയമായിരുന്നുവല്ലൊ!

 
At September 10, 2008 at 6:43 PM , Blogger ആൾരൂപൻ said...

ജീവിതത്തിനു താളമുള്ളവര്‍ക്കേ ഹൃദയത്തിന്റെ താളം മനസ്സിലാവൂ.
ഹാവൂ, ആശ്വാസം.. അതു മനസ്സിലാവുന്നുണ്ടല്ലോ!

പിന്നെ ഒരു വ്യത്യാസം കൂടിയുണ്ട്‌. ക്ലോക്കിന്‌ ജീവനില്ല, മറ്റേതിന്‌ അതുണ്ട്‌.

സ്താനമല്ല സ്ഥാനം ആണ്‌.


ആശംസകള്‍

 
At September 10, 2008 at 8:39 PM , Blogger Rafeeq said...

ഹൃദയവും മാറ്റിവെക്കാം എന്നു കേട്ടിട്ടുണ്ട്‌.. എത്ര വിജയിക്കുമെന്നറിയില്ല.. :) ഒരു കൈ നോക്കുന്നോ.. :)


നന്നായി. ആശംസകള്‍.. :)

 
At September 10, 2008 at 10:41 PM , Blogger sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

 
At September 10, 2008 at 11:14 PM , Blogger മാന്മിഴി.... said...

nannayi ezhuthiyirikkunnallo.........

 
At September 11, 2008 at 12:31 AM , Blogger വരവൂരാൻ said...

നന്നായി സുഹൃത്തേ, രസമുള്ള വായന

 
At September 11, 2008 at 5:13 AM , Blogger ഫസല്‍ ബിനാലി.. said...

നല്ല വരികള്‍, ആശംസകള്‍

 
At September 11, 2008 at 9:44 AM , Blogger നിരക്ഷരൻ said...

കൊള്ളാം നന്നായിട്ടുണ്ട്.

 
At September 11, 2008 at 8:26 PM , Blogger joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്.!!

 
At September 14, 2008 at 11:50 AM , Blogger അസ്‌ലം said...

നന്നായിരിക്കുന്നു.!ഇനിയും നല്ല നല്ല ആശയങ്ങൾ
ജനിക്കട്ടെ..
“ഹ്രദയമെടുക്കാൻ മറന്ന പ്രവാസി ഞാൻ എങ്കിലും കാണൂന്നു ഞാനെല്ലം നിന്നിലൂടേ...”
-മനു-

 
At September 28, 2008 at 4:07 AM , Blogger ഹന്‍ല്ലലത്ത് Hanllalath said...

നിന്നിലേക്കുള്ള ദൂരം
അതിന്റെ മിടിപ്പുനിശ്ചയിക്കുന്നു...

സാന്ദ്രമായ വരികള്‍....
ഇനിയും നന്നാക്കാം....നിങ്ങള്‍ക്ക്....

ആശംസകള്‍ നേരുന്നു

 
At September 29, 2008 at 2:44 AM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

:) നല്ല ആശയം

 
At September 29, 2008 at 2:52 AM , Blogger joice samuel said...

:)

 
At October 5, 2008 at 12:26 AM , Blogger വിജയലക്ഷ്മി said...

Nannayrikunnu mole nalla varikal.nanmakal nerunnu.

 
At October 13, 2008 at 11:41 PM , Blogger Ranjith chemmad / ചെമ്മാടൻ said...

ഹൃദയമിടിപ്പിന്റെ ഓരോ താളശേഷവും
നമ്മളവനിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു
അല്ലേ.....

 
At January 26, 2009 at 3:12 AM , Blogger Sureshkumar Punjhayil said...

കൊള്ളാം...ആശംസകള്‍...!

 

Post a Comment

Subscribe to Post Comments [Atom]

<< Home