Thursday, October 16, 2008

മഴമേഘങ്ങള്‍

എനിയ്ക്കു മഴയെ ഇഷ്ടം,
മഴക്കാലത്തെ ഇഷ്ടം ,
മഴമേഘങ്ങളെ ഇഷ്ടം.
മഴമേഘങ്ങള്‍ക്കു
നിന്റെ നിറമാണു.
നീ അലിഞ്ഞു തുള്ളികളായി
എന്റെ ഹൃദയത്തിലാണു
ഒഴുകിയിറങ്ങുന്നത്‌.
പുതുമണ്ണിനു നിന്റെ മണം
എങ്ങു നിന്നോ സൂര്യന്‍
ഓടിയെത്തുമ്പോള്‍ ഞാന്‍
പിന്നെയും നിന്നെ
ആകാശത്തില്‍ തിരയുകയാണു....

13 Comments:

At October 16, 2008 at 2:37 AM , Blogger സുല്‍ |Sul said...

എനിക്കും
ഞാനും

-സുല്‍

 
At October 16, 2008 at 4:28 AM , Blogger രഘുനാഥന്‍ said...

നല്ല കവിത ആശംസകള്‍

 
At October 16, 2008 at 4:46 AM , Blogger ഗുപ്തന്‍ said...

മഴ പെയ്യട്ടെ.. നിറുത്താതെ :)

 
At October 16, 2008 at 5:07 AM , Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

nallayi

 
At October 16, 2008 at 8:18 AM , Blogger siva // ശിവ said...

ഈ മഴ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ...

 
At October 18, 2008 at 12:22 AM , Blogger Jayasree Lakshmy Kumar said...

കൊള്ളാം സീമ. നല്ല വരികൾ

 
At October 18, 2008 at 2:51 AM , Blogger sv said...

പാളയത്തെ മഴയ്ക്കു കറുപ്പുനിറമാണു എന്ന് അരാണു പറഞത്..........

 
At October 19, 2008 at 12:57 AM , Blogger വരവൂരാൻ said...

എനിയ്ക്കു മഴയെ ഇഷ്ടം,

 
At October 19, 2008 at 4:23 AM , Blogger സ്നേഹതീരം said...

എനിക്കും മഴ ഇഷ്ടമാണ്. ഈ കവിതയും ഇഷ്ടമായി :)

 
At October 24, 2008 at 9:41 PM , Blogger ഞാന്‍ ഇരിങ്ങല്‍ said...

കവിത ഇഷ്ടമായി
എഴുതാനറിയാം. വിഷയവൈവിധ്യങ്ങള്‍ പുതുരചനകളെ കൂടുതല്‍ മോടി പിടിപ്പിക്കും

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At November 25, 2008 at 5:20 AM , Blogger Sureshkumar Punjhayil said...

Mazha Nannayirikkunnu. Aashamsakal.

 
At January 23, 2009 at 7:56 AM , Blogger തേജസ്വിനി said...

മഴ!!!!
മഴക്കവിത നന്നായി....
എന്നെക്കൊണ്ട് മഴ
ഇങ്ങനെ എഴുതിച്ചു-

മേയാപ്പുരയിലെ
കീറിയയോലയില്‍
പെയ്ത്
ഇന്നലെ
അമ്മയുടെ ദാഹം
തീര്‍ത്ത മഴ
അടഞ്ഞ മിഴികളില്‍
തങ്ങി,
ചാലിട്ടൊഴുകി
അച്ഛനുറങ്ങിയ മണ്ണ്
നനച്ച്
ചെളിയാക്കി
മണ്ണിരകളെ
പ്രസവിച്ചു.

സീമയ്ക്ക് ആശംസകള്‍...

 
At January 26, 2009 at 3:12 AM , Blogger Sureshkumar Punjhayil said...

This comment has been removed by the author.

 

Post a Comment

Subscribe to Post Comments [Atom]

<< Home