Thursday, November 6, 2008

എന്റെ അമ്മ

എന്റെ അമ്മയ്ക്കു
എന്നെയോര്‍ത്തു
ആധി പിടിച്ച
മിഴികളാണു.
നെറ്റിയില്‍
വിയര്‍പ്പില്‍ കുതിര്‍ന്നു
ഉണങ്ങാത്ത ചന്ദനവും.
കുഴമ്പിന്റെ മണമാണൂ.
ഈ ചളിപുരണ്ട
ചുവരിനു നേരെ
ഞാന്‍ കണ്ണടക്കുമ്പോള്‍
എന്റെ ഉള്ളില്‍
‍തെളിയുന്നത്‌
അമ്മയുടെ മുഖമാണൂ.
നെഞ്ചില്‍ ചുരന്നൂറൂന്നത്‌
ഉറവ വറ്റാത്ത സ്നേഹമാണു.
ആ ഉണങ്ങിയ
വിരലുകള്‍ക്കിടയിലൂടെ
മുടിയിഴകള്‍
‍ഊര്‍ന്നു വീഴുമ്പോള്‍
‍അമ്മ എന്റെ സുകൃതമെന്നു
ഞാന്‍ തിരിച്ചറിയുന്നു.

10 Comments:

At November 6, 2008 at 2:37 AM , Blogger amantowalkwith@gmail.com said...

congrats :)

 
At November 6, 2008 at 3:05 AM , Blogger ബിന്ദു കെ പി said...

ഇതു വായിക്കുമ്പോൾ എന്റെ ഉള്ളിലും തെളിയുന്നൂ അമ്മയുടെ മുഖം

 
At November 6, 2008 at 4:06 AM , Blogger വിദുരര്‍ said...

"എന്റെ അമ്മയ്ക്കു
എന്നെയോര്‍ത്തു
ആധി പിടിച്ച
മിഴികളാണു."

-ഒരു പെണ്ണിന്റമ്മ എല്ലാ കാലത്തും ആധി പിടിച്ചോ ?

(നന്നായി ഈ വരികള്‍)

 
At November 6, 2008 at 5:57 AM , Blogger Ranjith chemmad / ചെമ്മാടൻ said...

സീമയുടെ ആ ഒരു പവറിലേക്ക് (രചനാ ശൈലിയിലേക്ക്) എത്തിയില്ലേ എന്നൊരു സംശയം....
അമ്മയെക്കുറിച്ചായതുകൊണ്ടായതിനാലായിരിക്കണം.....
ആശംസകള്‍....

 
At November 7, 2008 at 2:23 AM , Blogger നഗ്നന്‍ said...

അമ്മയുടെ ആഴം
കവിതയിലില്ല.

 
At November 7, 2008 at 6:30 PM , Blogger Jayasree Lakshmy Kumar said...

കൊള്ളാം സീമ

 
At November 9, 2008 at 1:35 AM , Blogger ajeeshmathew karukayil said...

എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ
ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........

 
At November 12, 2008 at 4:39 AM , Blogger ഒരു സ്നേഹിതന്‍ said...

എഴുത്ത് നന്നായിരുന്നു, എങ്കിലും
ഇത്രയും വരികളില്‍ ഒതുങ്ങുന്നതാണോ അമ്മ?

 
At November 25, 2008 at 5:19 AM , Blogger Sureshkumar Punjhayil said...

Ammaye Ishattamayi ketto. Aashamsakal.

 
At January 26, 2009 at 3:12 AM , Blogger Sureshkumar Punjhayil said...

This comment has been removed by the author.

 

Post a Comment

Subscribe to Post Comments [Atom]

<< Home