Tuesday, June 1, 2010

മരണം

അവളുടെ മരണം
പത്രത്തിലെ വാക്കുകളുടെ
കൂട്ടായ്മ ആണ്.
പുലര്കാലങ്ങളിലെ ചായ വിളിയിലെ
മൌനങ്ങള്‍ ആണ്.
അരണ്ട മൂലയിലെ കസേരയിലുള്ള
ശൂന്യത ആണ്.
അടുക്കളയിലെ കലപില പാത്രങ്ങളുടെയും
തൂവി വീഴുന്ന മഞ്ഞള്‍ പൊടിയുടെ
ഇല്ലായ്മയാണ്.
നിറഞ്ഞു നില്‍ക്കുമ്പോഴും,
സ്പര്സനം അറിയാത്ത
ജീവവായുവിന്റെ
നിമിഷനെരതെക്കുള്ള
അഭാവമാണ്.
പിന്നെ പതുക്കെ എല്ലാം
പൂര്വഗതിയിലാവുന്നു...
സുന്യതകളില്‍ മറ്റാരോക്ക്യോ നിറയുന്നു..

ഒരു ഭ്രാന്തന്‍ ചിന്ത

നീയെന്‍റ്റെ ഭ്രാന്താണെന്നു
ഇന്നലെ പറ്ന്നു പോയ കരിയിലകള്ക്കറിയാം.

ആലിലകല്‍ എന്തൊക്കെയോ
കഥ പറഞ്ഞു ചിരിയ്ക്കുന്നു.

ഓടി വന്ന് തഴുകി അകന്ന കാറ്റ്
അവരെ പിന്നെയും ചിരിപ്പിയ്ക്കുന്നു...
എന്നോ കൈ വിട്ടു പോയ മനസ്സു
എനിയ്ക്കു തിരിഞ്ഞോടാന്‍ കൊതിയാവുന്നു

അമ്പലവഴികളിലൂടെ
അരയാലിന്നോരത്തിലൂടെ
ചെമ്മണ്‍പാതകളിലൂടെ...
അമ്പലക്കുളത്തിന്റെ പച്ച്പ്പു
ഹ്രിദയത്തിലും കിനിഞ്ഞിറങ്ങിയിരിയ്ക്കുന്നു....

അവനു തിരക്കാവുന്നു.

എന്റെ വിടര്‍ന്ന കണ്ണുകളെയും
പറ്യാന്‍ വിതുമ്പുന്ന ചുണ്ടൂകളെയും
അവഗണീച്ചു അവന്‍ ഓടുന്നു.
ഒടുക്കം അവനു തിരക്കാവുന്നു.

ബാല്‍കെണിയിലും ഈ മുറിയിലും
ചിത്രശലഭന്‍ഗ്ങള്‍ വട്ടമിട്ടു പറ്ക്കുന്ന
കുന്നിന്‍ ചെരിവുകളിലും
ഞാന്‍ തനിച്ചാവുന്നു.
ഒടുക്കം അവനു തിരക്കാവുന്നു....

എന്റെ നിറമില്ലാത്ത സ്വപ്നങ്ങള്‍ക്കു
കൂട്ടിരിക്കാന്‍ ഞാന്‍ മാത്രമാവുന്നു...

എന്റെ ശബ്ദമില്ലാത്ത വിളികള്‍
മുറിയില്‍ തലയിട്ടടിച്ചു തകര്‍ന്നു
ഒടുക്കം അവനു തിരക്കാവുന്നു...

വിടവുകള്‍ക്കു ആഴമെറുന്നു.
ഓടുക്കം അവനു തിരക്കാവുന്നു...
ഞാന്‍ നീയും രണ്ടു
അസ്തിത്വങ്ങളായ് വെര്‍പെട്ടു
സമാന്തരറ്യില്പാളങ്ങല്ളായ്
മരണമടയുന്നു...
ഒടുക്കം അവനു തിരക്കാവുന്നു....