Friday, May 23, 2008

അനശ്വര പ്രണയം

അനശ്വര പ്രണയത്തെ പറ്റി
ഞാന്‍ പറഞ്ഞപ്പോള്‍
നീ പരിഹസിച്ചു ചിരിച്ചു.
ഭോഗികളുടെ നാട്ടില്
അനശ്വര പ്രണയമൊ?
പ്രണയം യഥേഷ്ടം
പുതയ്ക്കുന്ന പുതപ്പാണു.
പുലരുംബോള്‍ വലിച്ചെറിയുന്നു.
ഇത് പകല്‍ മാന്യന്റെ
പട്ടു കുപ്പായമണു.
മനസ്സിന്റെ മാറാലയാണു.
അതൊരു മരീചികയാണു.
യുഗങ്ങള്‍ തിരുത്താത്ത
കാഴ്ച്ചപ്പാടാണു.
നിന്റെ മണ്ടത്തരമാണു.
ബന്ധങ്ങള്ക്കു അര്ഥം
തിരയുമ്ബോള്‍ കൊടുക്കാവുന്ന
വിളിപ്പേരു.
അവന്‍ തീര്ത്തു പറഞ്ഞു.
എനിക്കതിനോടു പുഛമാണു.

എന്റെ കാത്തിരിപ്പു

നീ എന്നില്‍
ചൂട് പിടിക്കാന്‍ തുടങ്ങുകയായി.
നിന്റെ മാറിലെ ചൂടും
സ്വപ്നങ്ങളുടെ ഉഷ്ണവും
എന്റെ ഉറക്കം കെടുത്തുന്നു.
രാത്രിയുടെ നീളം
എന്നെ അംബരപ്പിക്കുന്നു.
പടര്‍ന്നു കയറിയ ഇരുട്ടു
ചുറ്റിലും കറുപ്പു പടര്‍ത്തുന്നു.
മണിക്കൂറിനു
വര്‍ഷങ്ങളുടെ ദൈര്ഘ്യം.
ഞാന്‍ നിന്നെ
കാത്തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.