Tuesday, May 7, 2013

പോരാളി

നീയെന്റെ പെയ്തു തീരാത്ത
വേദനയാണ് ...
നിന്റെ പരുത്ത ശബ്ദം
അകലങ്ങളിലെ യാഥാർത്യത്തെ 
ഓര്മിപ്പിക്കുന്നു ...
പോരാളിയുടെ കുതിരക്കുളമ്പടി
എനിക്ക് കേള്ക്കാം
നീ ഭ്രാന്തമായി പൊരുതുകയാണ്
ജീവിതത്തോടോ അതോ
മരണത്തോടോ?
തളര്ന്നു രണഭൂമിയിൾ
ഒറ്റയാനായി നീ വീഴുമ്പോൾ
ഞാൻ നിനക്ക് ശരപഞ്ചരമാകുന്നു
ഞാൻ തന്നെ അര്ജുനനും
നീ നുണയുന്ന ജലവും ഞാൻ തന്നെ...
ആഞ്ഞു ശ്വസിക്കുന്ന കാറ്റിനു
മരണത്തിന്റെ മണത്തിനു പകരം
എന്റെ മണം
ഞാൻ നിന്റെ ശാപമായും
ശക്തിയായും വളരുമ്പോൾ
മരണം നീ വിളിച്ചാൽ മാത്രം
ഓടിവരുന്ന വാലാട്ടി പട്ടിയെന്ന്
ഞാൻ നിന്നെ ഓര്മിപ്പിക്കുന്നു ...