Monday, April 28, 2008

നിന്റെ മൗനം

നിന്റെ മൗനം

നിനക്ക്‌ നഷ്ടപ്പെടുത്തുന്നത്‌

ചുരുക്കം ചില ഹൃദയമിടിപ്പുകളെയാണ്‌.

നിന്റെ ഹൃദയത്തില്‍ തൊടുന്ന

നനുത്ത കരസ്പര്‍ശത്തെയാണ്‌.

നീ നിന്റെ കരതലത്തില്‍ ഒതുക്കി

നിന്റെ ഹൃദയത്തില്‍ ഏറ്റു വാങ്ങുന്ന

കണ്ണുനീര്‍ ഗംഗയെ സൃഷ്ടിച്ചിരിക്കുന്നു.

Monday, April 21, 2008

നിശബ്ദത

ചില നിശബ്ദതയ്ക്കു പിന്നില്‍
ഒരു പാട് ഇടിമുഴക്കങ്ങളുന്ദ്
ചില മിന്നല്‍ പിണരുകളും
കൊടുംകാറ്റുകളും

മൂടുപടമിട്ട മുസ്ലിം യുവതിയാണു
നിശബ്ദത!
നിന്നുള്ളില്‍ അലറിയടുക്കുന്ന കടലാണു
പറയപ്പെടാത്ത കനല്‍കട്ടകളാണു....

അതിനാല്‍ നിശബ്ദതയുടെ
കരിങ്കല്‍ കല്പ്പണകളെ
പൊട്ടിച്ചെറിയാതിരിക്കു...
അതു നിങളെതന്നെ നശിപ്പിച്ചേക്കാം....

Tuesday, April 15, 2008

കടല്‍

കടലിന്റെ നീല കണ്ടു മയങ്ങി
കുഞ്ഞു തോണിയില്‍
കാണാക്കയങ്ങളിലെ മുത്തു തേടി
പുറപ്പെട്ടവരധികവും
തിരിച്ചു വന്നിട്ടുണ്ട്‌
അല്ലെങ്കില്‍ ചുറ്റോടുചുറ്റും
പൊങ്ങിയമരുന്ന തിരമാലകള്‍ കണ്ട്‌
തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍
എന്നു നെടുവീര്‍പ്പിടാറുണ്ട്‌
ചിലര്‍ തിരമാലകള്‍ക്കുള്ളില്‍ പെട്ട്‌
അതിലൊരു ഭാഗമായി
കടലിന്റെ സത്തയായി
പവിഴപ്പുറ്റുകള്‍ക്കിടയില്‍
ഉറങ്ങിപ്പോവാറുണ്ട്‌
ഒരിക്കലും ഉണരാതെ...!
അതിനാല്‍ നിങ്ങളും ശ്രദ്ധിക്കുക....!
ആ നീലപ്പില്‍ മയങ്ങാതിരിക്കുക....
ഞാന്‍ അതില്‍ മയങ്ങി
എന്നേ മല്‍സ്യകന്യക ആയിരിക്കുന്നു.

Monday, April 14, 2008

കണ്ണുകള്‍

1
തികഞ്ഞ നിസംഗതയുള്ള കണ്ണുകള്‍
അവനു സ്വന്തം.
അവന്‍ പൊള്ളുന്ന ചിന്തകള്‍
പങ്കു വെക്കുംബൊള്
‍ആ കണ്ണുകളിലെ സ്നെഹത്തിന്റെ
ആഴം തിരഞ്ഞ അവള്
‍വെറുമൊരു പൊട്ടി.
പക്ഷെ,
പിരിയാന്‍ നെരത്ത്
വയ്യെന്നു പറഞ്ഞ കണ്ണുകള്
‍അവളുടേ ചൊദ്യങള്‍ക്കെല്ലാം
ഉത്തരം കൊടുത്തു
2
നിന്റെ കണ്ണുകള്‍ക്കു
നക്ഷത്രങളുടെ വശ്യതയെന്നു
നീ പറഞ്ഞു വിശ്വസിച്ച
ഞാന്‍ വെറും പൊട്ടി.
കാവല്‍ മാലാഖയുടെ
ഉടുപ്പണീഞ്ഞപ്പോള്‍ നീ
എന്റേതല്ലെന്നു ഞാന്‍ മറന്നിരുന്നു...
കണ്ണുകളില്‍ നിന്നെ നിറച്ചപ്പോള്‍
സ്വപ്നങളുടെ ആരവത്തില്
‍കാലിന്നടിയിലെ മണല്‍ത്തരികള്
‍ഊര്‍ന്നു പോയത് ഞാന്‍ അറിഞ്ഞില്ല..
ഒരു കൊടുംങ്കാറ്റിന്റെ തിരിച്ചു വരവു
എന്നെ ഭുമിയില്‍ എത്തിക്കുന്നു...
ഇതെന്റെ വിഹ്വലതകളുടെ തുടക്കമാണു...
എന്റെ വിറയലുകളെ നീയറിയാന്‍ വഴിയില്ല...
ഈ നീറ്റലില്‍ ഉരുകിത്തീരുന്നത്
എന്റെ ജീവിതമാണു...

Saturday, April 12, 2008

ഒരു കൂടിക്കാഴ്ച

ജീവിതതിന്റെയും ദിവസത്തിന്റെയും
ഉച്ചതിരിഞ്ഞ നെരത്താണു
നീ വന്നത്...
ജന്മങ്ങള്‍ക്കു മുബിലെ
എന്നെ അറിയാമെന്നു
നീ പറഞ്ഞു..
നിന്റെ കണ്ണുകളീല്‍
കടലൊളം സ്നെഹം
നീ എന്നെ ക്ഷണിച്ചില്ല]
എവിടേക്കും....
നിന്റെ ജീവിതത്തിലെക്കു പൊലും....
ഈ നിമിഷങ്ങളില്‍ നീ
എന്റെ സ്വന്തമാണെന്നു
നീ പതിയെ പറഞ്ഞു..
നിറുകയില്‍ ചുംബിച്ചു
നീ തിരിച്ചു പൊയത്
എിടേക്കാണു?
ഇപ്പൊള്‍ എനിക്കറിയാം
എന്റെ കാണാതായ ആത്മാവു
നിന്റെ ഒപ്പമാണു ഉള്ളതെന്നു...
എന്റെ ചെതനയറ്റ ശരീരം
ഇരുന്ദ മുഖങളില്‍ നിന്നെ തിരയുകയാണു

Friday, April 11, 2008

ഒരു മനസ്സു

ഈ മറക്കകത്ത്
ഒരു മനസ്സുണ്ട്‌...
തൊട്ടു നോക്കൂ...
അതിന്റെ നീറ്റല്‍ അറിയാം
ഉടയുന്ന കുപ്പിചില്ലിന്‍
ഒച്ച കേള്ക്കാം...
നിറമുള്ള സ്വപ്നങ്ങളെ കാണാം...
ഊതിയാല് ആളിക്കത്തുന്ന
അഗ്നി സ്ഫുല്ലിങ്ങന്ങളെ കാണാം.
നനുത്ത കിനാക്കള്
‍പൂപ്പല്‍ വന്ന കിണരരിക്...
അതും നിന്നില്‍ ഉണ്ടോ?
സ്വപ്‌നങ്ങള്‍ ഊതി വീര്‍ത്ത ബലൂണ്‍
നിറങ്ങള്‍ ഉതിര്‍ന്നു ഒഴിയുമ്പോള്‍
നിന്നിലെ വെണ്മയെ
ഞാന്‍ കാണുന്നു...
ഭയപ്പെടുത്തുന്ന ശുന്യത
എന്നെ അന്ധാളിപ്പിക്കുന്നു
ഒരു പെരുമഴയെ ഞാന്‍ കാത്തിരിക്കുന്നു...

Wednesday, April 9, 2008

എന്റെ ഹൃദയം

പറഞ്ഞോഴിയാത്ത കാര്യങ്ങളുടെയും
നിന്നെ കാത്തിരിക്കുന്ന രാത്രികളുടെയും
ആകെ തുകയാണ് എന്റെ ഹൃദയം.
എന്റെ പ്രണയം മജ്ജയില്‍ ഉണര്‍ന്നു
നിന്നിലെത്തുന്നു..
അത് നിന്നെ വിവശനാക്കുമെന്നു
ഞാന്‍ പ്രതീക്ഷിക്കുന്നു.
ഈ മയിലാഞ്ചി കൈയിലെ രേഖകള്‍
നിന്നെ പറ്റി പറഞ്ഞാലോ?
എന്റെ കണ്ണിലെ നക്ഷത്ര തിളക്കം
നിങ്ങള്‍ തിരിച്ചരിഞ്ഞാലോ?
എവിടെ നിന്നോ ഒഴുകി എത്തുന്ന
കുഞ്ഞു മന്ദസ്മിതങ്ങള്‍
നിന്റെ അസ്തിത്വത്തെ
ഉറക്കെ വിളിച്ചു പറഞ്ഞാലോ...?
എനിക്ക് പേടിയാണ്...
നെഞ്ചോടു ചേര്‍ത്ത നിറങ്ങള്‍
വാര്‍ന്നു പോയാലോ?

അമ്മയുടെ മണം

കൈക്കുഞ്ഞായി നെഞ്ചില്‍
കിടന്നു ഉറങ്ങുമ്പോള്‍
അമ്മക്ക് മുലപ്പാലിന്റെ മണം
പുലര്കാലങ്ങളില്‍ അമ്മയ്ക്ക്
അച്ഛന്റെ മണം
കുളിച്ചു വന്ന അമ്മയ്ക്ക്
കാച്ചെണ്ണയുടെ മണം.
ഉച്ചയാവുമ്പോഴെക്കും നെറ്റിയില്‍
ഒലിച്ചിറങ്ങുന്ന വിയര്‍പ്പിന്റെ ഗന്ധം.
കല്ല്യാണങ്ങളില്‍ മുല്ലപ്പൂവിന്റെ ഗന്ധം
നനുത്ത കിടക്കയുടെ മണം,
മാറാത്ത പൂപ്പലിന്റെ ഗന്ധം.
ആഘോഷങ്ങളില്‍ വീടണയുമ്പോള്‍
അമ്മയ്ക്ക് കുഴമ്പിന്റെ ഗന്ധം
ഒരു ദിനം അമ്മ
ഈ ഗന്ധങ്ങളെ ഇരുണ്ട മുറിയില്‍
ബാക്കി വെച്ച് എങ്ങോട്ടോ
പോയി മറയുന്നു ...
ഞാന്‍ വല്ലാതെ തനിച്ചാവുന്നു....

Friday, April 4, 2008

മരണം

1
എന്റെ ചിരികളുടെ
എന്റെ കണ്ണീരിന്റെ
മൂകസാക്ഷി യായി
എന്റെ നിഴലായി
നീ എന്റൊപ്പം
നടന്നുവെന്നത്
ഞാന്‍ അറിഞ്ഞില്ലെല്ലോ...

നിന്റെ മുരടനക്കം
എന്റെ ശരീരത്തില്‍
അതിവേഗം പെരുകുന്ന
കോശങ്ങളില്‍ നിറഞ്ഞു നിന്നതും
ഞാന്‍ അറിഞ്ഞില്ല...

ഈ വേദന
പതിയെ ഒരു തേങ്ങലായി
ചു‌ളം വിളിക്കുന്ന
ഊതക്കാറ്റില്‍
ഒഴുകി നടക്കുമ്പോള്‍
ആരൊക്കെയോ
സഹതപിക്കുമ്പോള്
‍ഞാന്‍ അറിയുന്നു നിന്നെ
മരണമില്ലാത്ത സത്യമായി ...
ഹൃദയത്തില്‍ അമര്‍ത്തുന്ന നീറ്റലായി....
2
മരണം ഒരു നിലവിളിയാണ്
ചന്ദനത്തിരിയുടെ ഗന്ധം
നിലവിളക്കിന്റെ പ്രകാശവും
പിന്നെ നിറങ്ങള്‍
വെളുപ്പ്‌ ചുവപ്പ്
ഒടുവില്‍ തീയുടെ മഞ്ഞിപ്പ് ....
അതില്‍ എല്ലാം എരിഞ്ഞടങ്ങുന്നു ....
ഒരുപിടി ഇരുണ്ട ഭസ്മവുംഇരുളും ബാക്കിയാവുന്നു......
.പുറത്തും മനസ്സിലും...
പിന്നെയെന്നോ ചുവന്ന പട്ടില്‍
അത് ദൂരേക്ക്‌ ഒഴുകി അകലുന്നു....
ഓര്ത്തു തപിക്കാന്‍ മാത്രം
മുറിപ്പാടുകള്‍ ബാക്കി നിര്‍ത്തി....
3
ഒരാള്‍ വരും
എന്റെ നിറുകയില്‍ ചുംബിച്ചു...
അണച്ച് പിടിച്ചു
ഹൃദയമിടിപ്പിന്റെ
താളം കേള്‍പ്പിച്ചു
മടിയില്‍ കിടത്തി ഉറക്കാന്‍...

അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ
ചു‌ടും സുരക്ഷിതത്വവും ഞാന്‍ അറിയും...
തികഞ്ഞ ഇരുട്ടിലും
ഭയപ്പെടുത്തുന്ന രൂപങ്ങളും
മുറിപ്പെടുത്തുന്ന നോവുകളുമില്ലാത്ത
ഒരു ഉറക്കം...

എന്റെ മുടിയിഴകള്‍ തലോടി
നനുത്ത ശബ്ദത്തില്‍
രാജാവിന്റെ കഥകള്‍ പറഞ്ഞു
എന്നെ ഉറക്കാന്‍ ഒരാള്‍ വരും...

പഴയ താരാട്ട് പാട്ടിന്റെ ഈണം...
ചന്ദനത്തിരിയുടെ ഗന്ധം,
വിളക്കിന്റെ വെളിച്ചം.

ഞാന്‍ ഉറങ്ങുകയാണ്‌.
ഈ കൂട്ട നിലവിളികള്‍ കേള്‍ക്കാതെ...
നിന്റെ ഹൃദയത്തില്‍
ഞാന്‍ സൃഷ്‌ടിച്ച
ഒഴിവുകള്‍ കാണാതെ...

വേദന

1
നിന്റെ മൌനം
എന്റെ ഹൃദയത്തിലൂടെ
ഒഴുകുന്ന രക്തത്തെ
കണ്ണുകളിലേക്ക്‌ എത്തിക്കുന്നു...
പിന്നെ അത് ഒഴുകിയിറങ്ങി
കറുത്ത കണ്ണുള്ള
കുന്നിക്കുരുക്കലാവുന്നു..
അവയൊക്കെ എന്നെ
പരിഹസിക്കാന്‍ തുടങ്ങുന്നു...
എന്റെ ചാപല്യങ്ങളെ
എന്റെ കഴിവുകേടുകളെ
എന്റെ ദൌര്‍ഭല്യങ്ങളെ
പിന്നെ ആ കുഞ്ഞു പെട്ടിയില്‍
അവയെ ഞാന്‍ അടുക്കി വെക്കുന്നു
പെട്ടി തുറക്കുമ്പോള്‍
വേദനയുടെ ഭൂതങ്ങള്‍
എന്നില്‍ പുനര്‍ജനിക്കുന്നു...
2
സംവദിക്കുന്ന നിശബ്ദദയാണ്‌
എന്റേത്
അതിലെന്റെ വേദനയുണ്ട്
ത്രസിക്കുന്ന നാഡി മിടിപ്പ്‌ പോലെ...
ക്യാന്‍സര്‍ പോലെ അത്
അതിവേഗം പടരുന്നു...
എന്റെ ധമനികള്‍
ആ അയനത്തിന്റെ
പാതകളാവുന്നു...
ഇതു എന്നിലുണര്‍ന്നു എന്നില്‍ പടര്ന്നു
എന്നില്‍ തന്നെ ഒടുങ്ങുന്നു...