Thursday, September 9, 2010

അപ്രത്യക്ഷ

ഞാന്‍ അപ്രത്യക്ഷയാവുകയാണ്;
തിരക്കുള്ള അഴുകിയ
പച്ചക്കറിമണമുള്ള
മാര്‍ക്കറ്റുകളില്‍ നിന്നും
കണ്ണൂകളില്‍ ചോദ്യ ഭാവമുള്ള
കണ്ടക്ടര്‍മാരുടെ
മുന്നില്‍ നിന്നും....
നിറഞ്ഞ വാഹനങ്ങളുള്ള
രോഡുകളില്‍ നിന്നും
പിന്നെ ചില ഒറ്റയടിപ്പാതകളില്‍ നിന്നും
മുകളിലെ കറുപ്പു ബാധിച്ച
ഒഴിഞ്ഞ ചാരു കസെരയില്‍ നിന്നും,
ഉറക്കം വാരാത്ത രാവുകളില്‍ നിന്നും
ഞാന്‍ എവിടെനിന്നൊക്കെയോ അപ്രത്യക്ഷയാവന്‍
തുടങ്ങുകയ്ണൂ.....

ഈ ചുവരുകള്‍

എന്റെ വിഭ്രമങ്ങളും
തീരാത്ത പരാതികളും
പിന്നെ പെയ്തൊഴിയാത്ത
കണ്ണീരും,ഈ മുറിയിലെ
നിറമില്ലാത്ത ചുവരുകള്‍ക്കു
മനപാഠമാവുന്നു.

എന്റെ ഭയപ്പാടുകള്‍
ചുവരിലെ ചിത്രങ്ങളോട്
സംസാരിക്കാന്‍ തുടങ്ങുന്നു.

എന്റെ ശബ്ദങ്ങള്‍
ഈ മുറിവിട്ടു
നിന്റെ കാതിലേയ്കു
പറന്നണഞ്ഞെങ്കില്‍....

നിന്റെ ലോകങ്ങള്‍ക്കു
വലുപ്പം വെക്കുമ്പോള്‍
ഞാന്‍ തനിയെ ആവുന്നു...
ഒരുപാദ് തനിയെ....

എനിയ്ക്ക് ഭയമാവുന്നു

എനിയ്ക്ക് ഭയമാവുന്നു.....
ഈ ഇരുട്ടിനെ,
നിന്റെ മൌനത്തെ,
ദ്രുത ഗതിയില്‍
താളം തെറ്റുന്ന മനസ്സിനെ
അടഞ്ഞു പോവുന്ന
കണ്‍ പീലിയില്‍
ഒളീപ്പിച്ച നക്ഷത്രക്കൂട്ടങ്ങള്‍
രാത്രിയാവുമ്പോള്‍ ചാടിയിറങ്ങി
മനസ്സു മുഴുക്കെ പ്രകാശിപ്പിയ്ക്കുന്നു
എനിയ്ക്കു തിരിച്ചു പിടിക്കണം
തീര്ന്നു പോവുന്ന ജീവന്റെ നനുത്ത ഗന്ധത്തെ
എന്റെ കൈകളില്‍ നിന്നും
ഊന്നു ഒഴുകിയിറങ്ങുന്ന ജലത്തുള്ളീയെ
ആടാൻ മറന്ന വേഷങ്ങളെ
കാലിലാകെ പെരുത്തു കയറുന്ന തണുപ്പു
ഒന്നിനും സമ്മതിക്കുന്നില്ല......