Monday, July 28, 2008

കഴുകന്‍

അവളെക്കാത്ത് എവിടെയോ
മാംസദാഹിയായ കഴുകനിരിക്കുന്നു.
അതിന്റെ കണ്ണുകളില്‍ ചോര
രാത്രി അവ രണ്ടു കനല്‍കട്ടകള്‍
‍കഴുകനു മദ്യത്തിന്റെ ഗന്ധം
അവള്‍ ഓക്കാനിക്കുന്നു
എവിടെയൊ ജനല്പാളിക്കിടയിലൂടെ
ഉള്ളീലേയ്ക്കു എത്തിനോക്കുന്ന
പ്രകാശകിരണത്തിലേക്കു
അവള്‍ വിരണ്ടോടുന്നു...

Tuesday, July 22, 2008

രാത്രികളും പകലുകളും

ചുവന്ന സൂര്യനില്‍
‍ഞാന്‍ കണ്ടത്‌
നിന്റെ തീക്ഷ്ണത
രാത്രികളിലെ
നിലാവെളിച്ചത്തിലൂടെ
നീ തന്നത്‌
സാമീപ്യത്തിന്റെ സാന്ത്വനം.
സന്ധ്യകള്‍ക്കു നിന്റെ
തളര്‍ന്ന മുഖത്തിന്റെ ഛായ
എന്റെ ദിവസം മുഴുവനിലും
പിന്നെ രാത്രിയില്‍ സ്വപ്നങ്ങളിലും
നീ നിറയാന്‍ തുടങ്ങിയപ്പോള്‍
‍എന്റെ കണ്ണുകളില്‍
‍നഷ്ടപ്പെട്ട പുഞ്ചിരി
ഓടിയെത്തിയിരിക്കുന്നു...
പകലുകളോടൊപ്പം ഞാനിന്നു
രാത്രികളെയും സ്നേഹിച്ചു
തുടങ്ങിയിരിക്കുന്നു....

Friday, July 11, 2008

ഈ സ്നേഹം

1
എനിക്കു നിന്നൊടുള്ള സ്നെഹം
ഒരു വിത്തായിരുന്നു.
അതിനു മുള വന്നു
ചെടിയായി ഇപ്പോള്‍
വൃക്ഷമായി
പന്തലിച്ചു നില്‍ക്കുന്നു.
വരും ശിശിരത്തില്‍
ഇതിന്റെ ഇല പൊഴിഞ്ഞ്
വേരില്‍ പുഴു വന്നു ഉണങ്ങി
മണ്ണോടു ചേര്‍ന്നുറങ്ങുമെന്നു
എന്തേ എനിയ്ക്കു തോന്നുന്നു.?
2
ഈ കണ്ണുകളിലേയ്ക്കു നോക്കി
നൂറു വട്ടം നീ പറഞ്ഞിരിക്കുന്നു
എന്നെ ഒരുപാടിഷ്ടമാണെന്ന്.
പക്ഷെ നിന്റെ മൗനത്തെ
എന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നു.
ഒരു ഇളം തെന്നലില്‍ പോലും
ഈ മനസ്സ് ഇളകിയാടുന്നത്
എന്തു കൊണ്ടാണ്?
നിറങ്ങള്‍ സംഗമിച്ചുണരുന്ന കറുപ്പിനെ
ഭയപ്പെടുന്നതെന്തിനാണു?
എന്റെ അരക്ഷിതത്വം
കടും ചായങ്ങള്‍ തേച്ച്
കെട്ടിയാടുന്ന കോലങ്ങളുടെ
മുഖങ്ങളിലുണ്ട്.
ഈ രാത്രിയില്‍ ഞാന്‍
വല്ലാതെ തനിച്ചാണു.

Tuesday, July 8, 2008

മഴ

എനിക്കു കവിതയുടെ
പെരുമഴക്കാലം.
ഈ കണ്ണീരും മഴയും
ഏറ്റക്കുറച്ചിലോടെ പെയ്യുന്നു...
ഒഴുകിയിറങ്ങുന്ന നീറ്ത്തുള്ളികള്
‍മണ്ണില്‍ അടയാളങ്ങള്‍ സ്രിഷ്ടിച്ചു
അപ്രത്യക്ഷമാവുന്നു...
ഈ നീറ്ക്കുമിളകളെന്റെ
സ്വപ്നങ്ങളാണ്‍...
രാത്രിയില്‍
കള്ളക്കാമുകനാവുന്ന മഴ
ആറ്ത്തൊലിച്ചു
പെയ്തുതോറ്ന്നൊഴിയുമ്പോള്‍
ഭൂമി പുതു പെണ്ണാവുന്നു...
അവളുടെ തുടുപ്പ്
ഇലകളീല്‍ പൂവില്
‍എനിയ്ക്കു മനസ്സു നിറയാന്‍
തുടങ്ങുകയായ്....