Tuesday, May 19, 2009

ഞാനിതൊക്കെയാണു

ചിലപ്പൊള്‍ ഞാന്‍ കാറ്റാണു...
ചൂളമിട്ടു ഓടിയലഞ്ഞു
കാണാത്ത നാടുകള്‍ തേടി
പാറിനടക്കുന്ന തെക്കന്‍ കാറ്റ്‌...


ചിലപ്പോള്‍ ഞാന്‍ മഴയാണു...
നിന്നിലേക്കു കുത്തിയിറങ്ങി
നിന്റെ മണമുയര്‍ത്തി
നിന്നില്‍ ജീവന്റെ
തിരികൊളുത്തുന്ന ഭ്രാന്തന്‍ മഴ...

ചിലപ്പൂള്‍ ഞാന്‍ കടലാണു...
ഒരായിരം വിഷസര്‍പ്പങ്ങളെ
ഒളിപ്പിച്ചുറക്കി ശാന്തതയുടെ
മൂടുപടമണിഞ്ഞ കള്ളക്കടല്‍...

പിന്നെ ഞാന്‍ കരിയിലയാവുന്നു
ലക്ഷ്യബോധമില്ലാത്ത
പാവം കരിയില!

പിന്നെ ഞാന്‍ കൊച്ചരുവിയാണു...
തുള്ളിക്കിതച്ചു വയലരികിലൂടെ
ഓടിയിറങ്ങുന്ന സ്കൂള്‍കുട്ടി


കറുത്ത രാത്രികളില്‍
ഞാന്‍ ഇരുട്ടാവുന്നു.
കറുത്ത സ്വപ്നങ്ങള്‍
ചുമലിലേറ്റി
വിയര്‍ത്തുറങ്ങുന്ന
തളര്‍ന്ന ഇരുട്ട്‌


ഇവയൊക്കെ ഞാനാകുന്നു....