Monday, August 6, 2012

മഴ

ഒന്ന് കരഞ്ഞു ,പിന്നെ വിതുമ്പി
പിന്നെ വരണ്ടു, ഒരു നിശ്വാസം
കെട്ടിയ മുടിയോന്നഴിച്ചു കരഞ്ഞു
ഏങ്ങി  വിതുമ്പി ഭയന്ന് മറഞ്ഞു 

രാവു മുഴുക്കെ 'ചറപറ 'യായി
പിന്നെ നിറഞ്ഞൊരു മഴ വില്ലായി
കരുവാളിച്ചു കോലം തുള്ളി
പുഴകളെ ഒക്കെ ഇളക്കി മറിച്ചു
നനുത്ത മണ്ണിനു ജീവന്‍ നല്‍കി
ഭ്രാന്തി കണക്കെ ഓടി നടന്നു
കുതിച്ചു കുറുകി ഓടിപ്പായും
അരുവികളൊക്കെ കുത്തി മറിച്ചു
ചളികള്‍ ഇളക്കി ,ഇലകള്‍ ഇളക്കി
അറിയാതെന്നുടെ മനസ്സുമിളക്കി
മിന്നോളി പോലെ ,തീപ്പൊരിയായി
ഞെട്ടലോതുക്കും  വെള്ളിടിയായി
കുമിളകളായി റോഡിന്‍  മീതെ
'ധിമിതക' യായി ഓടിന്‍ മീതെ
ഓടിനടക്കും തിമിര്‍ത്തു പെയ്യും
ആടിനടക്കും നിന്നുടെ ഭ്രാന്തോ
എന്നിലലിഞ്ഞു , എന്നിലുണര്‍ന്നു
തെളിഞ്ഞു കത്തും കവിതയിലുടെ...