Tuesday, November 25, 2008

കാറ്റ്‌

പ്രണയം കാറ്റാണു...
ഈ മുറികളില്‍
ഓടിനടന്നു
കണ്‍കെട്ടു കളിക്കുന്ന
കണ്‍കെട്ടുകാരന്‍...
പിന്നെ എന്റെ ദുഖങ്ങളില്‍
ഒരു സാന്ത്വനക്കാറ്റ്‌
ഇടയ്ക്കു ദേഷ്യത്തിന്റെ
കൊടുങ്കാറ്റ്‌...
ഞാന്‍ ഭയന്നു കരയുമ്പോള്‍
ആലിംഗനം ചെയ്യുന്ന കുളിര്‍കാറ്റ്‌...
പിന്നെ മുടിയിഴകളെ
ഇക്കിളിപ്പെടുത്തുന്ന
കുസ്രതിക്കാറ്റ്‌...
ഒരു ആവേഗമായി
നീ ഉണരുമ്പോള്‍
എന്റെ സിരകളെ
ഉണര്‍ത്തി ഉന്മത്തയാക്കുന്ന
ഭ്രാന്തന്‍ കാറ്റ്‌...
തികഞ്ഞ ശാന്തതയ്ക്കുള്ളില്‍
നിന്നെ പൂട്ടി
ഞാന്‍ നടന്നകലുമ്പോള്‍
നീ കുട്ടിയുടെ മുഖമുള്ള
അരുമക്കാറ്റ്‌...

Thursday, November 6, 2008

എന്റെ അമ്മ

എന്റെ അമ്മയ്ക്കു
എന്നെയോര്‍ത്തു
ആധി പിടിച്ച
മിഴികളാണു.
നെറ്റിയില്‍
വിയര്‍പ്പില്‍ കുതിര്‍ന്നു
ഉണങ്ങാത്ത ചന്ദനവും.
കുഴമ്പിന്റെ മണമാണൂ.
ഈ ചളിപുരണ്ട
ചുവരിനു നേരെ
ഞാന്‍ കണ്ണടക്കുമ്പോള്‍
എന്റെ ഉള്ളില്‍
‍തെളിയുന്നത്‌
അമ്മയുടെ മുഖമാണൂ.
നെഞ്ചില്‍ ചുരന്നൂറൂന്നത്‌
ഉറവ വറ്റാത്ത സ്നേഹമാണു.
ആ ഉണങ്ങിയ
വിരലുകള്‍ക്കിടയിലൂടെ
മുടിയിഴകള്‍
‍ഊര്‍ന്നു വീഴുമ്പോള്‍
‍അമ്മ എന്റെ സുകൃതമെന്നു
ഞാന്‍ തിരിച്ചറിയുന്നു.