Saturday, October 3, 2009

ആത്മഹത്യ

കൈത്തണ്ടയില്‍ നിന്നും
ഒഴുകിയിറങ്ങുന്ന ചോരയ്ക്കൊപ്പം
അകന്നു പോവുന്നത്‌
എന്റെ ജീവനാണു.
ഈ രക്തത്തോടൊപ്പം
എന്റെ തെറ്റുകളും
ഒഴുകി അലയട്ടെ.
ഇപ്പോള്‍ എന്റെ മുഖത്തു
നിറയുന്ന വെണ്മ
എന്റെ മനസ്സിന്റേതാവട്ടെ!
കണ്ണുകള്‍ അടഞ്ഞു പോവുമ്പോഴും
ഞാന്‍ സന്തോഷിക്കുന്നു...
ഈ ലോകത്തോടു
എനിയ്ക്കു വെറുപ്പാണു..
സ്വന്തമായ എന്റെ ജീവനോടും....

തെയ്യങ്ങള്‍

സഫലീകരിക്കാത്ത സ്വപ്നങ്ങളും
കാത്തിരിപ്പും അമർഷവും
തെയ്യങ്ങള്‍ കൂകിയോടിയും
തലതല്ലിക്കരഞ്ഞും
കിണറ്റില്‍ ചാടാന്‍ നോക്കിയും
പറഞ്ഞുതീർത്ത്‌ കാത്തിരിക്കുന്നു....
അടുത്ത വർഷത്തെ ഉണര്‍ന്ന്
ഉറഞ്ഞാടുന്ന ദിവസത്തിനായി....

ചില മൗനങ്ങള്‍

ചില മൗനങ്ങള്‍
അവനവനിലെ
ആഴങ്ങള്‍ തേടുന്നു...

ചുമന്ന പട്ടണിഞ്ഞ്‌
കോലങ്ങള്‍ തുള്ളി
തീണ്ടാത്ത കാവുകള്‍ തീണ്ടി
നാടന്‍ ശീലുകളുമായി
ആഴങ്ങള്‍ തിരയുന്നു....

കര്‍ക്കിടകം

കർക്കിടക കാറു
കാറ്റിനോടൊപ്പം
കൊണ്ടുപോവുന്നത്‌
ഒരുപിടി ജീവനും
ജീവിതങ്ങളുമാണു...

മഴയ്ക്കും കാറ്റിനും
മരണത്തിന്റെ മണമാണു...
മേഘവും കണ്ണും
തോരാതെ പെയ്യുന്നു...
കത്താനറയ്ക്കുന്ന വിറകും
വിട്ടൊഴിയാത്ത ആത്മാവും ഒരുപോലെ...

ബലികാക്കകളുടെ കൂട്ടക്കരഛിൽ....
തീരാത്ത സ്വപ്നങ്ങളുടെ
ബാക്കിപത്രവുമായി
അകന്നോഴിയുന്ന
ജീവനു ഒരെ ഒരു മുഖം....